2022ഓടെ പറക്കും മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി. ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎല്‍ഐ ടെക്നോളജീസ് എന്ന കമ്പനിയാണ് പുത്തന്‍ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പറക്കും മോട്ടോര്‍ സൈക്കിളുമായി ജാപ്പനീസ് കമ്പനി - ജപ്പാന്‍
വാഹനത്തിന്‍റെ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ചെറിയ ഡ്രോണ്‍ രൂപത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന വാഹനത്തിന് ഹോവര്‍ ബൈക്ക് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. റോഡ് യാത്രാസൗകര്യം പരിമിതമായ രാജ്യങ്ങളിലാണ് ബൈക്കിന്‍റെ വിപണി സാധ്യത കൂടുതലായും പ്രതീക്ഷിക്കുന്നത്.
മാര്‍ഗ തടസങ്ങള്‍ ഒഴിവാക്കാനായി സെന്‍സര്‍ സംവിധാനം അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുമായാണ് വാഹനം പുറത്തിറക്കുക. ഹോവർ ബൈക്കിന്‍റെ പ്രത്യേക പരിമിതകാല പതിപ്പ് അടുത്ത വർഷം അവസാനത്തോടെ വിൽപ്പനക്കെത്തും. മെയ് മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വില വാഹനത്തിന്‍റെ വില സംബന്ധിച്ചുള്ള വിവരം ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.