പ്രളയ സെസ് അടുത്ത മാസം മുതല്‍ - സെസ്
സെസ് നടപ്പിലാക്കാന്‍ തടസമായിരുന്ന ജിഎസ്ടി ചട്ടത്തില്‍ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതായി കേന്ദ്രം കേരളത്തെ അറിയിച്ചു
![പ്രളയ സെസ് അടുത്ത മാസം മുതല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3882159-thumbnail-3x2-kf.jpg)
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിനായി ജിഎസ‌്ടി കൗൺസിൽ അംഗീകരിച്ച പ്രളയ സെസ് അടുത്ത മാസം ഒന്നുമുതൽ നിലവിൽവരും. മുമ്പ് രണ്ട് തവണ മാറ്റിവെച്ചതിന് ശേഷമാണ് ഓഗസ്ത് മുതല്‍ സെസ് നടപ്പിലാക്കുന്നത്. ജിഎസ്ടി ചട്ടത്തില്‍ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതാണ് പരിഷ്കാരം. സംസ്ഥാന ചട്ടങ്ങളും ഇതനുസരിച്ച് ഭേദഗതി ചെയ്തത ശേഷമായിരിക്കും സെസ് നടപ്പിലാക്കുക. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള ഉൽപന്നങ്ങൾക്കാണ് 1% സെസ് ബാധകമാകുക. ഇതിന് പുറമെ സ്വർണത്തിന് കാൽ ശതമാനമാനവും സെസുണ്ടാവും. രണ്ട് വര്‍ഷത്തേക്കാണ് സെസ്. ഇതിലൂടെ 1300 കോടി സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.