കേരളം

kerala

ETV Bharat / business

വിമാനയാത്രക്ക് ചിലവ് കൂടാന്‍ സാധ്യത

ഇന്ത്യൻ ലിസ്റ്റഡ് എയർലൈൻ കമ്പനികളായ ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ 2018 ഏപ്രിൽ-സെപ്റ്റംബർ പാദത്തിൽ ദിവസേന 20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വെളിപ്പെടുത്തൽ.

വിമാനയാത്ര

By

Published : Mar 1, 2019, 5:02 PM IST

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്(എടിഎഫ്) പത്ത് ശതമാനം വില വര്‍ധിച്ചതോടെ വിമാനയാത്രക്കും ചിലവ് വര്‍ധിക്കാന്‍ സാധ്യതയേറുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ തിരിച്ചടി.

ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എന്നിവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യൻ ലിസ്റ്റഡ് എയർലൈൻ കമ്പനികളായ ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ 2018 ഏപ്രിൽ-സെപ്റ്റംബർ പാദത്തിൽ ദിവസേന 20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പറയുന്നത്. പ്രവർത്തന ചെലവുകൾക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയർത്തിയില്ലെങ്കിൽ കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.

നിലവില്‍ ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള എടിഎഫിന്‍റെ ഒരു കിലോ ലിറ്ററിന് ഡൽഹിയിൽ 58,060.97 രൂപയാണ് വില. അതേസമയം, ഉയരുന്ന യാത്രാ ചെലവുകൾ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പത്തിയൊന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് യാത്രക്കാര്‍ 2018 നവംബര്‍ മാസത്തിലായിരുന്നു.

ABOUT THE AUTHOR

...view details