ക്യാഷ്ബാക്ക് തട്ടിപ്പ്; പേടിഎം വൈസ് പ്രസിഡന്‍റ് അടക്കം അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ - പേടിഎം
ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്‌ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയായിരുന്നു.

ഗാസിയാബാദ്:പേടിഎം ക്യാഷ്ബാക്ക് നല്‍കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും 1.46 ലക്ഷം രൂപ പിന്‍വലിച്ചതിന് പേടിഎം വൈസ് പ്രസിഡന്‍റ് അജയ് ശേഖര്‍ ശര്‍മയടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. തട്ടിപ്പിനിരയായ മാര്‍ക്കറ്റിങ് കമ്പനി ഉടമയായ രാജ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കവി നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്‌ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാസിയാബാദ് എസ്പി മനീഷ് മിശ്ര അറിയിച്ചു