കേരളം

kerala

ETV Bharat / business

പ്രതിമാസ ജിഎസ്‌ടി വരുമാനമുയര്‍ത്താനൊരുങ്ങി കേന്ദ്രം - പ്രതിമാസ  ജിഎസ്‌ടി ലക്ഷ്യം

കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ  നികുതി ഉദ്യോഗസ്ഥരുമായി തിങ്കളാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനം

FinMin sets Rs 1.1 lakh cr monthly GST collection target
1.1 ലക്ഷം കോടി രൂപ പ്രതിമാസം  ജിഎസ്‌ടി ലക്ഷ്യം

By

Published : Dec 18, 2019, 2:52 AM IST

ന്യൂഡൽഹി: പ്രതിമാസം 1.1 ലക്ഷം കോടി രൂപ ജിഎസ്‌ടി വരുമാനമുയർത്താനൊരുങ്ങി ധനകാര്യ മന്ത്രാലയം. കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ നികുതി ഉദ്യോഗസ്ഥരുമായി തിങ്കളാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനം. നാല് മാസത്തിനിടെ ഒരു മാസം നികുതി വരുമാനം 1.25 ലക്ഷമായും ഉയർത്താനും തീരുമാനിച്ചു.

എന്നാൽ സർക്കാർ 1.45 ലക്ഷം കോടിയുടെ കോർപറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചതുകൊണ്ട് പ്രത്യക്ഷ നികുതി വരുമാനം കുറയുന്നതിന് കാരണമായെന്ന വാദങ്ങൾ അംഗീകരിക്കില്ലെന്ന് ധന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി നിരക്ക് നിലവിലുള്ള കമ്പനികൾക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ കമ്പനികൾക്ക് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു.

ABOUT THE AUTHOR

...view details