കേരളം

kerala

ETV Bharat / business

റെയിൽവെ ലഗേജ് പാസുകളുടെ നിരക്ക് വര്‍ധിപ്പിക്കരുതെന്ന് ഡബ്ബാവാല അസോസിയേഷൻ - ഡബ്ബാവാല

ലഘുഭക്ഷണ വിൽപ്പനക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്

fare hike in rail luggage passes  Dabbawalas to govt  rail luggage pass  റെയിൽവെ ലഗേജ് പാസ്  ഡബ്ബാവാല  മുംബൈ
റെയിൽവെ ലഗേജ് പാസുകളുടെ നിരക്ക് വർധനയില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് ഡബ്ബാവാല അസോസിയേഷൻ

By

Published : Jan 31, 2020, 4:30 PM IST

മുംബൈ: റെയിൽവെയുടെ ലഗേജ് പാസുകളിൽ നിരക്ക് വർധനവുണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് മുബൈയിലെ ഡബ്ബാവാല അസോസിയേഷൻ ആവശ്യപ്പെട്ടു. ശനിയാഴ്‌ച കേന്ദ്ര ബജറ്റ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ലഘുഭക്ഷണ വിൽപ്പനക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ നഗരത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററുകൾ വേണമെന്നും അസോസിയേഷൻ പ്രസിഡന്‍റ് സുഭാഷ് തലേക്കർ ആവശ്യപ്പെട്ടു.

ഡബ്ബാവാലകൾ അവരുടെ തൊഴിലാണ് ചെയ്യുന്നതെങ്കിലും അതൊരു സേവനമാണെന്നും ഡബ്ബാവാലകൾക്ക് കരുതിവച്ചിരിക്കുന്ന സീറ്റുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ കുറവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details