മുംബൈ:രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഐആര്‍ഡിഎ പുറത്തുവിട്ടു. നിലവിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം കുറവാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം. ഇത്രയും നാള്‍ പൊതു വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനം ഐആര്‍ഡിഎ പുറത്തിറക്കിയതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗമാക്കി മാറ്റി. പുതിയ നിരക്കുകള്‍ ഈ മാസം 16 മുതലാണ് നിലവില്‍ വരിക.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക ഇന്‍ഷുറന്‍സ് പ്രീമിയം - ഇന്‍ഷുറന്‍സ്
ഇത്രയും നാള്‍ പൊതു വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരുന്നത്. പുതിയ നിരക്കുകള്‍ ഈ മാസം 16 മുതല്‍ നിലവില്‍ വരും
ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിച്ചു
30 കിലോ വാള്‍ട്ടിന് താഴെ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 17621 രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം. 30നും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനത്തിന് 2738 രൂപയും 65 കിലോവാട്ടിന് മുകളിലുള്ളവക്ക് 6,707രൂപയുമാണ് ഒരു വര്‍ഷത്തെ പ്രീമിയം. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് കിലോവാട്ടിന് താഴെയുള്ളവക്ക് 410 രൂപ, മൂന്നിനും 16 കിലോവാട്ടിനുമിടയിലുള്ളവക്ക് 639 രൂപ, 16 കിലോവാട്ടിന് മുകളിലുള്ളവക്ക് 1975 രൂപ എന്നിങ്ങനെയാണ് നിരക്ക്