ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി - Enforcement Directorate updates
ചന്ദ കൊച്ചാറിന്‍റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചാറിന്‍റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്വത്തുക്കളും ഉൾപ്പെടുന്ന വസ്‌തുവകകളാണ് കള്ളപണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കണ്ടുകെട്ടിയത്
ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന്‍റേയും ഭർത്താവിന്‍റേയും 78 കോടി രൂപയുടെ ആസ്‌തി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്‍റ് അധികൃതർ അറിയിച്ചു. ചന്ദ കൊച്ചാറിന്‍റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചാറിന്‍റെ കമ്പനി ഉടമസ്ഥതയിലുള്ള മറ്റ് സ്വത്തുക്കളും ഉൾപ്പെടുന്ന വസ്‌തുവകകളാണ് കള്ളപണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കണ്ടുകെട്ടിയത്. വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് വായ്‌പ നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിനിടെയാണ് നടപടി.