ഇ-മൊബിലിറ്റി മേഖലയിലേക്ക് വരുന്നതിനുമുമ്പ് കഴിഞ്ഞ 10 വർഷമായി സൗരോർജ്ജ വ്യവസായിരുന്നെന്നും പുതിയ സാങ്കേതികവിദ്യയിൽ പുതുമകൾ കൊണ്ടുവരുന്നതിലാണ് തങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ സന്ദീപ് പറഞ്ഞു.
പുതിയ ആശയങ്ങൾക്കായി ഇ-മൊബിലിറ്റി മേഖലയിൽ വിശദമായ പഠനം നടത്തിയെന്നും ഇ-ഓട്ടോകളുടേയും ഇ-ബൈക്കുകളുടേയും സേവനം സ്വന്തമായി തന്നെ നിയന്ത്രിക്കുകയാണെന്നും സന്ദീപ് പറഞ്ഞു. ഡ്രൈവർമാർ പങ്കാളികളായി പ്രവർത്തിക്കുന്നതിനാൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ കൂട്ടി ചേർത്തു.
ഇ-യാന ഉപഭോക്താക്കളിൽ നിന്ന് യാത്രാ ദൂരം അല്ലെങ്കിൽ കിലോമീറ്റർ അനുസരിച്ച് വിപണി സാഹചര്യം കൂടി കണക്കിലെടുത്താണ് യാത്രാക്കൂലി ഈടാക്കുന്നത്.
വാറങ്കൽ, കരിംനഗർ നഗരങ്ങളിലേക്ക് കൂടി സേവനം നൽകാൻ ശ്രമിക്കുന്നെണ്ടെന്നും അപ്ലിക്കേഷൻ അധിഷ്‌ഠിത പ്ലാറ്റ്ഫോമുകളിൽ ആളുകൾ ഇത്തരം സംരംഭങ്ങൾക്കായി തിരയുന്നുണ്ട്. സൗരോർജ്ജം വഴി ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് ഇ-യാനയുടെ പ്രത്യേകത. സവാരിക്ക് ശേഷം, ഉപഭോക്താവിന് എത്രത്തോളം കാർബൺ ഡൈ ഓക്‌സൈഡ് ഉപഭോഗം കുറച്ചുവെന്നുള്ള ഒരു കുറിപ്പ് ലഭിക്കും, അതുവഴി അന്തരീക്ഷ മലിനീകരണം കുറച്ചതിൽ ഉപഭോക്താവിന് അഭിമാനിക്കാമെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ അവകാശപ്പെട്ടു.