ലഖ്നൗ: മെട്രോമാന്‍ ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് രാജി വെക്കുന്നത് എന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്. രാജി അംഗികരിക്കാനായി ലഖ്‌നൗ മെട്രോ റെയിൽ കോർപ്പറേഷൻ കത്ത് സംസ്ഥാന സർക്കാരിന് കൈമാറി.
ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു - metro
ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് രാജി വെക്കുന്നത് എന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.
ഇ ശ്രീധരന്‍ ലഖ്നൗ മെട്രോയുടെ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു
രാജ്യത്തെ നിരവധി മെട്രോ റെയിലുകളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇ ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് എൽഎംആർസിയുടെ പ്രധാന ഉപദേശകനായി ശ്രീധരനെ നിയമിച്ചത്. അറ്റകുറ്റപ്പണികൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് പ്രധാന ഉപദേശകനായി നിയമിച്ച ശേഷം ശ്രീധരന്‍ നടപ്പിലാക്കിയത്.
Last Updated : Jun 24, 2019, 7:46 PM IST