ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസത്തില്‍ 3.01 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11.55 മില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ചരിപ്പോള്‍ ഈ വര്‍ഷം അത് 11.90 മില്യണായി ഉയര്‍ന്നു.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് - ഇന്‍റിഗോ എയര്‍ലൈന്‍
യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍റിഗോ എയര്‍ലൈന്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്.
എന്നാല്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അവധിക്കാലം അവസാനിച്ചതാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍റിഗോ എയര്‍ലൈന്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്. 47.8 ശതമാനം യാത്രക്കാര്‍ ഇന്‍റിഗോയിലൂടെയാണ് യാത്ര ചെയ്തിരിക്കുന്നത്. സ്പൈസ് ജെറ്റ് 15.6 ശതമാനം, എയര്‍ ഇന്ത്യ 14.79 ശതമാനം, ഗോ എയര്‍ 13.26 ശതമാനം, എയര്‍ ഏഷ്യ 7.71 ശതമാനം, വിസ്താര 7.15 ശതമാനം എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.