അമേരിക്കയില്‍ ധനക്കമ്മി പരിഹരിക്കാന്‍ നോട്ടടി സഹായിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഈ സാമ്പത്തീക വര്‍ഷം ജിഡിപിയുടെ 3.4 ശതമാനമായി ധനക്കമ്മി നിലനിര്‍ത്താനാണ് കേന്ദ്രം തീരുമാനിച്ചത് എന്നാല്‍ ഈ സാമ്പത്തീക വര്‍ഷം ലക്ഷ്യമിട്ടതിന്‍റെ 112.4 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു. ബജറ്റിലെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ ധനക്കമ്മി ഇനിയും ഉയരാനാണ് സാധ്യത.
നോട്ടടിച്ച് ധനക്കമ്മി പരിഹരിക്കാന്‍ പിയൂഷ് ഗോയല്‍ - ധനക്കമ്മി
രാജ്യത്തിന്‍റെ ധനക്കമ്മി കുറക്കാന്‍ നോട്ടടി മാര്‍ഗം നിര്‍ദേശിച്ച് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്.
പിയുഷ് ഗയാല്‍
2019 മാര്‍ച്ച് 31 വരെ ധനക്കമ്മി 6.24 ലക്ഷത്തില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഇതിനായി വാജ്പേയ് സര്‍ക്കാര്‍ അവതരിപ്പിച്ച ഫിനാന്‍ഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്‍റ് ആക്‌ട് തിരികെ കൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
Last Updated : Feb 13, 2019, 12:06 AM IST