കേരളം

kerala

ETV Bharat / business

ബോയിങ് 737 മാക്സ് ജെറ്റുകളുടെ വിലക്ക് പിൻവലിച്ചു - സ്പൈസ് ജെറ്റ്

2019 ഏപ്രിലിൽ ആണ് സാങ്കേതിക തകരാറുകളെ തുടർന്ന് ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്

boeing 737max aircraft  dgca  ബോയിംഗ് 737 മാക്സ് ജെറ്റ്  മാക്സ് ജെറ്റുകളുടെ വിലക്ക് പിൻവലിച്ചു  ബോയിംഗ് വിമാനങ്ങൾ  boeing flight  spice jet  സ്പൈസ് ജെറ്റ്
ബോയിംഗ് 737 മാക്സ് ജെറ്റുകളുടെ വിലക്ക് പിൻവലിച്ചു

By

Published : Aug 28, 2021, 3:10 PM IST

ബോയിങ് 737 മാക്സ് ജെറ്റുകളുടെ വിലക്ക് നീക്കി കേന്ദ്രം. 2019 ഏപ്രിലിൽ ആണ് സാങ്കേതിക തകരാറുകളെ തുടർന്ന് ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. ഈ വർഷം ഓഗസ്റ്റ് 26ന് ആണ് വിമാനങ്ങളുടെ വിലക്ക് രാജ്യത്ത് നീക്കിയത്.

Also Read: എൽഐസി ഐപിഒ ; പത്ത് ബാങ്കുകളെ തെരഞ്ഞെടുത്ത് കേന്ദ്രം

ബോയിങ് 737 -8, 737-9 വിമാനങ്ങളുടെ വിലക്കാണ് കേന്ദ്രം പിൻവലിച്ചത്. 2018 ഒക്ടോബറിൽ ലയൺ എയറിന്‍റെയും 2019 മാർച്ചിൽ എത്യോപ്യൻ എയർലൈൻസിന്‍റെയും മാക്‌സ് ജെറ്റ് വിമാനങ്ങൾ അപകടത്തിപ്പെട്ടതിനെ തുടർന്നാണ് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്.

മോഡലിന്‍റെ തകരാറുകൾ കമ്പനി പരിഹരിച്ചതിനെ തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും ഈ വർഷം ആദ്യം വിമാനത്തിന്‍റെ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ വിലക്ക് പിൻവലിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യൻ കമ്പനികളിൽ സ്പൈസ് ജെറ്റിന് മാത്രമാണ് ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ ഉള്ളത്. മാക്‌സ് ജെറ്റ് മോഡലുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് സ്പൈസ് ജെറ്റ് 1,200 കോടി രൂപ ബോയിങിനോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details