ന്യൂഡൽഹി: കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനും മാനേജിംഗ് ഡയറക്ടർ ഉദയ് എസ് കൊടാക് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ എന്നിവ ആരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനും ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ - കൊടാക് മഹീന്ദ്ര ബാങ്ക് വാർത്തകൾ
വഞ്ചന, ഗൂഢാലോചന,വ്യാജ രേഖ ചമക്കൽ എന്നിവ ആരോപിച്ച് കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനും മാനേജിംഗ് ഡയറക്ടർ ഉദയ് എസ് കൊടാക് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനും ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ
ഭൂപേന്ദ്ര ബാഗ്ല നൽകിയ പരാതി നൽകിയതിനെത്തുടർന്നാണ് ബാങ്കിനും അതിന്‍റെ ഉദ്യോഗസ്ഥർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യാനും അതേക്കുറിച്ച് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചത്.
വ്യാജ രേഖകൾ ചമച്ച്, ബാങ്ക് ഉദ്യോഗസ്ഥർ ലോൺ തിരിച്ചടവിന് സമ്മർദ്ദമുണ്ടാക്കിയെന്നുള്ളതാണ് കൊടാക് മഹീന്ദ്ര ബാങ്കിനും ഉദ്യോഗസ്ഥർക്കും എതിരെയുള്ള പരാതി.