2018-19 വര്‍ഷത്തെ ഡല്‍ഹി നഗരത്തിലെ ശരാശരി പ്രതിശീര്‍ഷ വരുമാനം രാജ്യത്തിന്‍റെ പ്രതിശീര്‍ഷവരുമാനത്തിലും മൂന്നിരട്ടി അധികമെന്ന് സാമ്പത്തിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് 10.19 ശതമാനത്തിന്‍റെ അധിക വളര്‍ച്ചയാണ്തലസ്ഥാനത്തിന് നേടാന്‍ സാധിച്ചത്.
ഡല്‍ഹിയിലെ പ്രതിശീര്‍ഷ വരുമാനം രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ മൂന്നിരട്ടി - ഡല്‍ഹി
റിപ്പോര്‍ട്ട് പ്രകാരം 3,65,529 രൂപയാണ് ഡല്‍ഹിയിലെ ഒരു പൗരന്‍റെ ശരാശരി പ്രതിശീര്‍ഷ വരുമാനം. രാജ്യത്തിന്‍റെ ദേശീയ പ്രതിശീര്‍ഷ വരുമാനമാകട്ടെ 1,25,397 രൂപ മാത്രമാണെന്നും പഠനം പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 3,65,529 രൂപയാണ് ഡല്‍ഹിയിലെ ഒരു പൗരന്‍റെ ശരാശരി പ്രതിശീര്‍ഷ വരുമാനം. രാജ്യത്തിന്‍റെ ദേശീയ പ്രതിശീര്‍ഷ വരുമാനമാകട്ടെ 1,25,397 രൂപ മാത്രമാണെന്നും പഠനം പറയുന്നു. 2011-12 വര്‍ഷത്തേതിലും 1,85,361 രൂപയുടെ അധിക വളര്‍ച്ചയാണ് ഡല്‍ഹിക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. അതേ സമയം ഡല്‍ഹിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 6.06 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-17 കാലഘട്ടത്തില്‍ 2,47,255 രൂപയും, 2017-18 കാലഘട്ടത്തില്‍ 2,62,682 രൂപയുമായിരുന്നു ഡല്‍ഹിയിലെ പ്രതിശീര്‍ഷ വരുമാനം.