2019 ലെ ആദ്യ രണ്ട് മാസം കൊണ്ട് രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതിയില്‍ പതിമൂന്ന് ശതമാനത്തിന്‍റെ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ 48,330 ടണ്‍ കാപ്പി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് കോഫി ബോര്‍ഡ് നല്‍കുന്ന വിവരം. നിലവില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി നിര്‍മ്മാതാക്കളാണ് ഇന്ത്യ.
കാപ്പി കയറ്റുമതിയില്‍ 13 ശതമാനം വളര്‍ച്ച - കോഫി
റോബസ്റ്റ കോഫിയുടെ കയറ്റുമതിയില്‍ ഇരുപത്തിയെട്ട് ശതമാനം വര്‍ധനവ്. അറേബിക്ക കോഫി കയറ്റുമതി പതിനാല് ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42,670 ടണായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. റോബസ്റ്റ കോഫിയുടെ കയറ്റുമതിയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇരുപത്തിയെട്ട് ശതമാനമാണ് റോബസ്റ്റയുടെ കയറ്റുമതിയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. അറേബിക്ക കോഫിയുടെ കയറ്റുമതി പതിനാല് ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ കാപ്പിക്ക് ആവശ്യക്കാരേറെയുള്ളത്. സിസിഎല്‍ പ്രൊഡക്ട് ഇന്ത്യ, റാറ്റാ കോഫി, ഓലം ആഗ്രോ, കോഫി ഡേയ് ഗ്ലോബല്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് കാപ്പി കയറ്റുമതിയില്‍ മുന്നില്‍.