ബെയ്‌ജിങ്:സെപ്‌തംബറില്‍ ചൈനയുടെ കയറ്റുമതി കുറഞ്ഞതായി റിപ്പോർട്ട്. ചൈനയും യുഎസുമായി ദീർഘകാലമായി നിലനില്‍ക്കുന്ന വ്യാപാര തർക്കത്തെത്തുടർന്നാണ് ചൈനയുടെ കയറ്റുമതിയില്‍ ഇടിവ് വന്നത്. ഓഗസ്റ്റിലെ ഒരു ശതമാനം ഇടിവിന് ശേഷം കഴിഞ്ഞ മാസം ചൈനയുടെ കയറ്റുമതി 3.2 ശതമാനം കുറഞ്ഞതായി ജനറൽ അഡ്‌മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് (ജിഎസി) റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റില്‍ 5.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്ന ഇറക്കുമതി സെപ്‌തംബറില്‍ 8.5 ശതമാനമായി ഇടിഞ്ഞു.
ചൈന-യുഎസ് വ്യാപാര തര്‍ക്കം; ചൈനയുടെ കയറ്റുമതി കുറഞ്ഞു - China-US News
ചൈനയും യുഎസുമായി ദീര്‍ഘകാലമായുള്ള വ്യാപാര തർക്കത്തെത്തുടർന്ന് സെപ്‌തംബറില്‍ ചൈനയുടെ കയറ്റുമതി കുറഞ്ഞതായി റിപ്പോർട്ട്.
![ചൈന-യുഎസ് വ്യാപാര തര്‍ക്കം; ചൈനയുടെ കയറ്റുമതി കുറഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4747412-thumbnail-3x2-chjpg.jpg)
സെപ്റ്റംബറിലും ചൈനയുടെ കയറ്റുമതി കുറഞ്ഞു
ചൈനയുടെ മൊത്തം വ്യാപാര മിച്ചം ഓഗസ്റ്റിൽ 34.8 ബില്യൺ ഡോളര്‍ ആയിരുന്നത് സെപ്‌തംബറില്‍ 39.65 ബില്യൺ ഡോളറായി കൂടി. ഈ വർഷം ജനുവരി മുതൽ സെപ്‌തംബര്‍ വരെ ചൈനയുടെ വ്യാപാര മിച്ചം 2.05 ട്രില്യൺ യുവാൻ (290 ബില്യൺ ഡോളർ) ആയിരുന്നു. 2018 ൽ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതില്‍ 44.2 ശതമാനം വർധനവുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഉന്നതതല വ്യാപാര ചർച്ചകളെത്തുടർന്ന് ചൈനയും യുഎസും തമ്മിലുള്ള വ്യാപാര പിരിമുറുക്കം കുറഞ്ഞതായാണ് റിപ്പോർട്ട്.