കേരളം

kerala

ETV Bharat / business

കൊറോണ വൈറസ്: കർണാടകയിലെ മുളക് വ്യാപാരം പ്രതിസന്ധിയിൽ - കൊറോണ വൈറസ് വാർത്തകൾ

കയറ്റുമതി നിർത്തി വക്കുന്നതിന് മുമ്പ്, ഒരു കർഷകന് ഒരു ക്വിന്‍റൽ മുളകിന് ശരാശരി 17,000 മുതൽ 20,000 രൂപ വരെ ലഭിച്ചിരുന്നു. കൊറോണ വൈറസ് വിപണിയിൽ ചെലുത്തിയ പ്രതികൂല ഫലം കാരണം വരുമാനം ഇപ്പോൾ ക്വിന്‍റലിന് 10,000 മുതൽ 12,000 രൂപയായി ആയി കുറഞ്ഞു.

Chilli business in Karnataka faces the heat of coronavirus
കൊറോണ വൈറസ്: കർണാടകയിലെ മുളക് വ്യാപാരം പ്രതിസന്ധിയിൽ

By

Published : Feb 8, 2020, 2:44 PM IST

ബെംഗ്ലൂരു:ചൈനയിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ മാരകമായ കൊറോണ വൈറസ് കർണാടകയിലെ മുളക് വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. കൊറോണ പൊട്ടിപ്പുറട്ടതിന് ശേഷം കടുത്ത ചുവന്ന നിറത്തിന് പേരുകേട്ട ഈ പ്രത്യേക ഇനം ചുവന്ന മുളകിന്‍റെ ആവശ്യകത കുറയുന്നു.കർണാടകയിൽ നിന്ന് വലിയ തോതിൽ ചൈനയിലേക്ക് കയറ്റുമതി ചെയ്‌തിരുന്ന ഈ മുളകിന്‍റെ കൊറോണ വൈറസ് ബാധിച്ച എല്ലാ രാജ്യത്തേക്കുള്ള കയറ്റുമതികളും നിർത്തിവച്ചിരിക്കുകയാണ്. ആവശ്യം കുറഞ്ഞത് മൂലം സംഭരിച്ചു വച്ചിരുന്ന മുളക് അഴുകുന്ന അവസ്ഥയിലാണ്.

കയറ്റുമതി നിർത്തി വക്കുന്നതിന് മുമ്പ്, ഒരു കർഷകന് ഒരു ക്വിന്‍റൽ മുളകിന് ശരാശരി 17,000 മുതൽ 20,000 രൂപ വരെ ലഭിച്ചിരുന്നു. കൊറോണ വൈറസ് വിപണിയിൽ ചെലുത്തിയ പ്രതികൂല ഫലം കാരണം വരുമാനം ഇപ്പോൾ ക്വിന്‍റലിന് 10,000 മുതൽ 12,000 രൂപയായി ആയി കുറഞ്ഞു.
കഴിഞ്ഞ വർഷം മഴക്കെടുതിയെത്തുടർന്ന്, പകുതിയോളം വിളകൾ നശിച്ച ആഘാതത്തിൽ നിന്ന് കർഷകർക്ക് കരകയറുകയായിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് മൂലം കർഷകർ വീണ്ടും പ്രതിസന്ധിയാലാണ്.

ABOUT THE AUTHOR

...view details