കേരളം

kerala

ETV Bharat / business

സംസ്ഥാനങ്ങളുടെ ജിഎസ്‌ടി നഷ്‌ടപരിഹാരം രണ്ട് തവണകളായി നൽകുമെന്ന് കേന്ദ്രം - ജിഎസ്‌ടി നഷ്‌ട പരിഹാരം

ചരക്ക് സേവന നികുതി (ജിഎസ്‌ടി), ഇന്‍റഗ്രേറ്റഡ് ഗുഡ്‌സ്‌ ആന്‍റ് സർവീസ് ടാക്‌സ്‌ (ഐജിഎസ്‌ടി) എന്നിവയുടെ വിഹിതം തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് മറുപടി.

Centre to release GST compensation to states in 2 instalments
സംസ്ഥാനങ്ങളുടെ ജിഎസ്‌ടി നഷ്‌ട പരിഹാരം 2 തവണകളായി നൽകുമെന്നാണ് കേന്ദ്രം

By

Published : Feb 3, 2020, 5:29 PM IST

ന്യൂഡൽഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം കേന്ദ്രം രണ്ട് തവണകളായി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ലോകസഭയിൽ അറിയിച്ചു.

സംസ്ഥാനങ്ങളുടെ ജിഎസ്‌ടി നഷ്‌ട പരിഹാരം 2 തവണകളായി നൽകുമെന്നാണ് കേന്ദ്രം
ചരക്ക് സേവന നികുതി (ജിഎസ്‌ടി), ഇന്‍റഗ്രേറ്റഡ് ഗുഡ്‌സ്‌ ആന്‍റ് സർവീസ് ടാക്‌സ്‌ (ഐജിഎസ്‌ടി) എന്നിവയുടെ വിഹിതം തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് മറുപടി. 2017 ജൂലൈ ഒന്ന് മുതൽ ജിഎസ്‌ടി നടപ്പാക്കിയ ശേഷം ഡൽഹി, പുതുച്ചേരി ഉൾപ്പടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഇതുവരെ 2,10,969.49 കോടി രൂപ ജിഎസ്‌ടി നഷ്‌ട പരിഹാരമായി നൽകിയതായി ധനകാര്യ സഹമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details