കേരളം

kerala

ETV Bharat / business

നിർബന്ധിത ബിഐഎസ്‌ ഹാള്‍ മാര്‍ക്കിങ്ങിനെതിരെയുള്ള സമരം പിൻവലിക്കണമെന്ന് കേന്ദ്രം - ഹാള്‍മാര്‍ക്കിങ്‌ യുണീക്ക്‌ ഐഡി

സർക്കാരിന്‍റെ പുതിയ നയത്തിനെതിരെ സമരം ചെയ്യുന്നവർ തൽപരകക്ഷികളാണെന്നും രാജ്യത്തെ ചെറുകിട, ഇടത്തരം ജുവല്ലറികൾക്ക് ഉപകാരപ്രദമായ ഹാള്‍മാര്‍ക്കിങ്‌ യുണീക്ക്‌ ഐഡി സംവിധാനത്തെ പല ജുവലറി സംഘടനകളും പിന്തുണക്കുന്നുണ്ടെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു

mandatory gold hallmarking  HUID system  BIS  ബിഐഎസ്‌ ഹാള്‍മാര്‍ക്കിംഗ്  ഹാള്‍മാര്‍ക്കിങ്‌ യുണീക്ക്‌ ഐഡി  hallmarking unique id
നിർബന്ധിത ബിഐഎസ്‌ ഹാള്‍ മാര്‍ക്കിങ്ങിനെതിരെയുള്ള സമരം പിൻവലിക്കണമെന്ന് കേന്ദ്രം

By

Published : Aug 21, 2021, 6:48 PM IST

ന്യൂഡൽഹി: നിർബന്ധിത ബി.ഐ.എസ്‌. ഹാള്‍മാര്‍ക്കിങ്ങിനെതിരെ ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചിരിക്കുന്ന സമരം പിൻവലിക്കണമെന്ന് കേന്ദ്രം. നിർബന്ധിത ബി.ഐ.എസ്‌. ഹാള്‍മാര്‍ക്കിങ്ങിനും പ്രത്യേക തിരിച്ചറിയല്‍ കോഡിനും (ഹാള്‍മാര്‍ക്കിങ്‌ യുണീക്ക്‌ ഐഡി) എതിരെ ജ്വല്ലറി ബോഡി ജിജെസി പ്രഖ്യാപിച്ച സമരത്തിലാണ് പുനർചിന്ത വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ഐ.എസ്‌. ഹാള്‍മാര്‍ക്കിങ് നിർബന്ധിതമാക്കുന്നതിലെ 50 ദിവസത്തെ ആദ്യ ഘട്ടം തീർത്തും വിജയകരമാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിൽ പുനർചിന്ത ആവശ്യമാണ്, സർക്കാർ പറഞ്ഞു.

ഈ വർഷം ജൂൺ 16 മുതലാണ് നിർബന്ധിത ബി.ഐ.എസ്‌. ഹാള്‍ മാര്‍ക്കിങ് നിലവിൽ വന്നത്. ആദ്യ ഘട്ട നടപ്പാക്കലിനായി രാജ്യത്ത് 28 സംസ്ഥാനങ്ങളിൽ നിന്നായി 256 ജില്ലകൾ തെരഞ്ഞെടുത്തിരുന്നു. സർക്കാരിന്‍റെ പുതിയ നയത്തിനെതിരെ സമരം ചെയ്യുന്നവർ തൽപരകക്ഷികളാണെന്നും രാജ്യത്തെ ചെറുകിട, ഇടത്തരം ജുവല്ലറികൾക്ക് ഉപകാരപ്രദമായ ഹാള്‍മാര്‍ക്കിങ്‌ യുണീക്ക്‌ ഐഡി സംവിധാനത്തെ പല ജുവലറി സംഘടനകളും പിന്തുണക്കുന്നുണ്ടെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. അതിനാൽ ഇപ്പോൾ പ്രഖ്യപിച്ചിരിക്കുന്ന സമരം പിൻവലിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Also read: ഒയോയിൽ 5 മില്യൺ ഡോളറിന്‍റെ മൈക്രോസോഫ്റ്റ് നിക്ഷേപം

ABOUT THE AUTHOR

...view details