കേരളം

kerala

ETV Bharat / business

കാര്‍ഡില്ലാതെ എടിഎം; യോനോ ക്യാഷുമായി എസ്ബിഐ - എടിഎം

ആപ്പ് വഴി ഉപഭോക്താവ് ആറ് അക്കമുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ശേഷം പണം ആവശ്യമുള്ള സമയത്ത് ആപ്പില്‍ കയറിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന എസ്എംഎസ് വഴി അടുത്ത അര മണിക്കൂറിനുള്ളില്‍  യോനോ ക്യാഷ് പോയിന്‍റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാവുന്നതാണ്

യോനോ ക്യാഷുമായി എസ്ബിഐ

By

Published : Mar 16, 2019, 3:19 PM IST

എടിഎം കാര്‍ഡുകള്‍ ഇല്ലാതെ കൗണ്ടറുകള്‍ വഴി പണം പിന്‍വലിക്കുന്ന സംവിധാനമായ യോനോ ക്യാഷ് എസ്ബിഐ അവതരിപ്പിച്ചു. എസ്ബിഐയുടെ 16,500 ഓളം എടിഎമ്മുകളില്‍ ഈ സംവിധാനം വഴി പണം പിന്‍വലിക്കാവുന്നതാണ്. യോനോ ക്യാഷ് പോയിന്‍റ് എന്നാണ് ഇത്തരം കൗണ്ടറുകള്‍ക്ക് എസ്ബിഐ നല്‍കിയിരിക്കുന്ന പേര്.

അടുത്ത ആറ് മാസത്തിനുള്ളില്‍ 60000 പുതിയ യോനോ ക്യാഷ് പോയിന്‍റുകള്‍ സ്ഥാപിക്കുമെന്നും എസ്ബിഐ അറിയിച്ചു. എടിഎം കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറക്കുകയാണ് യോനോ ക്യാഷിലൂടെ എസ്ബിഐ ലക്ഷ്യമിടുന്നത്. 2019 ഫെബ്രുവരിയില്‍ 18 ദശലക്ഷം ഉപഭോക്താക്കള്‍ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് എസ്ബിഐ അവകാശപ്പെടുന്നു.

ആപ്പ് വഴി ഉപഭോക്താവ് ആറ് അക്കമുള്ള ഒരു യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ശേഷം പണം ആവശ്യമുള്ള സമയത്ത് ആപ്പില്‍ കയറിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന എസ്എംഎസ് വഴി അടുത്ത അര മണിക്കൂറിനുള്ളില്‍ യോനോ ക്യാഷ് പോയിന്‍റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാവുന്നതാണ്

ABOUT THE AUTHOR

...view details