കേരളം

kerala

ETV Bharat / business

ബിസിനസ് അവസരങ്ങള്‍ തുറന്നിട്ട് സൈബര്‍ സെക്യൂരിറ്റി - സൈബര്‍

സൈബർ അക്രമങ്ങൾ വർധിച്ച് വരുന്ന കാലഘട്ടത്തിലാണ് സൈബര്‍ സെക്യൂരിറ്റി മേഖലയിലെ പുത്തന്‍ സംരംഭക സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. വ്യത്യസ്തമായ നിരവധി സേവനങ്ങള്‍ നല്‍കുന്ന സംരംഭങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിയും.

സൈബര്‍

By

Published : Feb 9, 2019, 8:24 AM IST

ഈ മേഖലയിൽ ഏറെ സാധ്യതയുള്ള ഒന്നാണ് സൈബര്‍ ഫോറന്‍സിക്.കംപ്യൂട്ടര്‍, മൊബീല്‍ ഡിവൈസില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്ന തരത്തില്‍ ഡാറ്റാ വീണ്ടെടുക്കുകയാണിവിടെ. ഇതിനുവേണ്ടിയുള്ള പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നത് വലിയ സാധ്യതയാണ്.

സോഫ്റ്റ്‌വെയറിലെ പിഴവുകൾ കണ്ടെത്തി വാനാക്രൈ പോലുള്ള റാന്‍സംവെയറുകളെ തടഞ്ഞാൽ വൻ തുക പാരിതോഷികമായി ലഭിക്കും. ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള മുന്‍നിര കമ്പനികള്‍ ഇതിന് അവസരം നല്‍കുന്നുണ്ട്. പ്രമുഖ സ്ഥാപനങ്ങളോട് ചേര്‍ന്നോ ഫ്രാഞ്ചൈസി ആയോ സൈബര്‍ സെക്യൂരിറ്റി പഠന സ്ഥാപനങ്ങളും ആരംഭിക്കാവുന്നതാണ്.

ഈ രംഗത്തെ മറ്റൊരു അവസരമാണ് ക്രിപ്‌റ്റോഗ്രാഫിയുടെ പഠനം. ഒരു സന്ദേശത്തെയോ, വാക്യത്തിനെയോ അനായാസം വായിക്കാനോ മനസിലാക്കാനോ കഴിയാത്തവണ്ണം മാറ്റിയെഴുതുന്ന സാങ്കേതിക വിദ്യകളെ പൊതുവായി ക്രിപ്‌റ്റോഗ്രഫി എന്നു വിശേഷിപ്പിക്കാവുന്നതാണ്.ഇത്തരം സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടുന്നത് ഈ രംഗത്ത് നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായകമാകും.

ABOUT THE AUTHOR

...view details