ന്യൂഡല്‍ഹി:തനിക്കെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസിനെതിരെ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായം തേടുന്നു. നിലവില്‍ ഗോയലിനെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. വിദേശത്തേക്ക് പോകാനിരിക്കെ ഗോയലിനെയും ഭാര്യയേയും മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വിദേശത്തേക്ക് പോകണമെങ്കില്‍ ജാമ്യതുകയായി 18,000 കോടി രൂപ കെട്ടിവെക്കണമെന്ന് ജസ്റ്റിസ് സുരേഷ് കൈത്ത് ഉത്തരവിട്ടിരുന്നു.
നരേഷ് ഗോയലിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി കോടതി
ഗോയലിനെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി
നരേഷ് ഗോയലിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി കോടതി
ജെറ്റ് എയര്‍വേയ്‌സിന്‍റെ സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. നരേഷ് ഗോയലിനെതിരെ അന്വേഷണം നടക്കുന്നതിനാല്‍ കമ്പനിയുടെ ഓഹരിയുടമകളായ ഇത്തിഹാദ് എയര്‍വേയ്സും വിസ്താരയും ബിഡ് സമര്‍പ്പിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.