കേരളം

kerala

ETV Bharat / business

ബ്രിട്ടണിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഹിന്ദുജ സഹോദരന്‍മാര്‍ ഒന്നാമത് - britton

2200 കോ​ടി പൗ​ണ്ട്​ (1,99,944 കോ​ടി രൂ​പ) ആണ് നിലവിലെ ഇവരുടെ ആസ്തി

ഹിന്ദുജ സഹോദരന്‍മാര്‍

By

Published : May 13, 2019, 6:44 PM IST

ബ്രി​ട്ട​നി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജരായ ഹിന്ദുജ സഹോദരന്‍മാര്‍ ഒന്നാമത്. 2200 കോ​ടി പൗ​ണ്ട്​ (1,99,944 കോ​ടി രൂ​പ) ആണ് നിലവിലെ ഇവരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീ​ച​ന്ദ്​- ഗോ​പി​ച​ന്ദ്​ ഹി​ന്ദു​ജ​മാ​ർ ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ആ​സ്​​തി 135 കോടി പൗണ്ടാണ് വര്‍ധിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. പ്രധാനമായും വാഹനം, റിയല്‍ എസ്റ്റേറ്റ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്. പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്ന റൂ​ബ​ൻ സ​ഹോ​ദ​ര​ൻ​മാരും ഇന്ത്യന്‍ വംശജരാണ്. മുംബൈയില്‍ നിന്ന് കുടിയേറിയ റൂ​ബ​ൻ സ​ഹോ​ദ​ര​ൻ​മാ​ര്‍ക്ക് 1866 കോ​ടി പൗ​ണ്ട്​ (1,69,589 കോ​ടി രൂ​പ) ആസ്തിയാണ് ഉള്ളത്.

2014, 2017 എന്നീ വര്‍ഷങ്ങളിലും ഹിന്ദുജ സഹോദരന്‍മാര്‍ ആയിരുന്നു ഒന്നാം സ്ഥാനത്തെത്തതിയിരുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

ABOUT THE AUTHOR

...view details