തക്കാളി, ഉള്ളി, പഴങ്ങള്‍, പാല്‍ എന്നിവക്കാണ് പ്രധാനമായും വില കുറഞ്ഞത്. 2018 മാര്‍ച്ചിലാണ് നാണ്യപ്പെരുപ്പം ഇതിലും കുറഞ്ഞത്. 2.74 ശതമാനം ആയിരുന്നു അന്നത്തെ നാണ്യപ്പെരുപ്പം. 2018 ജനുവരിയില്‍ 3.02, ഡിസംബറില്‍ 3.8 എന്നിങ്ങനെയായിരുന്നു സൂചിക. നേരത്തെ ചില്ലറ വ്യാപരത്തെ ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം കുറഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു. 2.05 ശതമാനമായിരുന്നു ചില്ലറ വ്യാപാരത്തിലെ നാണ്യപ്പെരുപ്പം.
നാണ്യപ്പെരുപ്പത്തില്‍ പത്ത് മാസത്തെ ഏറ്റവും ഉയര്‍ന്ന ഇടിവ്
മൊത്തവില സൂചിക ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പത്തില്‍ ഇടിവ്. ജനുവരിമാസം 2.76 ശതമാനമാണ് നാണ്യപ്പെരുപ്പം. പത്ത് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. ഇന്ധനം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വിലകുറഞ്ഞതാണ് ഇടിവിന് കാരണം.
പച്ചക്കറി
നേരത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് 0.25 ശതമാനം കുറച്ചിരുന്നു. വരും മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകുമെന്നാണ് കരുതുന്നതന്ന് വിദഗ്ദ്ധർ പറയുന്നു.