കേരളം

kerala

ETV Bharat / business

ടെസ്ല മോഡല്‍ 3 ചൈനീസ് വിപണിയില്‍ - ടെസ്ല

ടെസ്ലയുടെ മൂന്നാമത്തെ ജിഗാഫാക്ടറിയും ഈ വർഷം ഷാങ്ഹായിൽ പ്രവർത്തനം ആരംഭിക്കും. അമേരിക്കയുടെ പുറത്ത് ടെസ്ല നിർമിക്കുന്ന ആദ്യ ഫാക്ടറിയാണ് ഷാങ്ഹായിലേത്.

tesla

By

Published : Feb 3, 2019, 6:52 PM IST

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ പുതിയ മോഡല്‍ 3 ചൈനീസ് വിപണിയിലെത്തി. കഴിഞ്ഞ മാസം മുതലാണ് കാറിന്‍റെ ബുക്കിംഗ് ചൈനയില്‍ ആരംഭിച്ചത്.

അമേരിക്കക്ക് പുറത്ത് ആദ്യമായി ടെസ്ല ഫാക്ടറി നിര്‍മ്മിക്കുന്നതും ചൈനയിലാണ്. ചൈനയിലെ ഷാങ്ഹായിലാണ് ടെസ്ല അവരുടെ മൂന്നാമത്തെ ജിഗാ ഫാക്ടറി പണികഴിപ്പിച്ചിരിക്കുന്നത്. വന്‍ നിക്ഷേപമാണ് ഈ അടുത്തകാലത്ത് ടെസ്ല ചൈനയില്‍ നടത്തിവരുന്നത്. യൂറോപ്പിന് മുന്നേ കാറുകള്‍ ചൈനയില്‍ പുറത്തിറക്കാന്‍ കമ്പനി പ്ലാന്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details