കേരളം

kerala

ETV Bharat / business

ബുള്ളറ്റ് ട്രെയിൻ സ്ഥലമേറ്റെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാക്കും - ഭൂമി

നിലവില്‍ പദ്ധതിക്കാവശ്യമായ 39 ശതമാനം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.

ബുള്ളറ്റ് ട്രെയിനിനുള്ള സ്ഥലമേറ്റെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാക്കും

By

Published : Jun 24, 2019, 7:57 PM IST

ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് മെട്രോ ട്രെയിൻ സ്ഥലമേറ്റെടുപ്പിന്‍റെ ഭൂരിഭാഗവും ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 508 കിലോമീറ്ററാണ് പ്രോജക്ടിന്‍റെ നീളം. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വോഗത്തില്‍ ട്രെയിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് അവകാശ വാദം.

പദ്ധതി പൂര്‍ത്തിയായാല്‍ മുംബൈയില്‍ നിന്ന് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് അഹമ്മദാബാദിലെത്താന്‍ സാധിക്കും. സാധാരണ ട്രെയിനുകള്‍ ഏഴ് മണിക്കൂര്‍ കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തുക. വിമാന യാത്രയ്ക്ക് ഒരു മണിക്കൂറാണ് മുംബൈയും അഹമ്മദാബാദും തമ്മിലുള്ള ദൂരം. നിലവില്‍ പദ്ധതിക്കാവശ്യമായ 39 ശതമാനം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 2017 സെപ്തംബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ല് സ്ഥാപിച്ചത്. 1.08 കോടിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ABOUT THE AUTHOR

...view details