രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് ലോക്സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമനായിരിക്കും ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക രംഗത്തെ വിദഗ്ദരായ ആറംഗ സംഘമാണ് പുതിയ ബജറ്റിന് രൂപം നല്‍കിയതില്‍ പ്രധാനികള്‍. ഇവര്‍ ആരെല്ലാമാണെന്ന് ഒറ്റനോട്ടത്തില്‍ പരിചയപ്പെടാം.
1. നിര്‍മ്മല സീതാരാമന്‍ (ധനമന്ത്രി)
ഇന്ത്യയിലെ ആദ്യത്തെ മുഴവന്‍ സമയ വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. ബജറ്റ് രൂപികരണത്തിലും അവതരണത്തിലും പ്രധാന പ്രാധാന്യം നിര്‍മ്മല സീതാരാമന് തന്നെയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ബജറ്റിലൂടെ പ്രാവര്‍ത്തികമാക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
2. അനുരാഗ് സിംഗ് താക്കൂര്‍(കേന്ദ്ര സഹമന്ത്രി)
ഒരു ജൂനിയര്‍ മന്ത്രി എന്ന നിലയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഈ ബജറ്റ് തയ്യാറാക്കാനായി സഹായിക്കുന്നതില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച മന്ത്രിയാണ് അനുരാഗ് സിംഗ് താക്കൂര്‍. ധനമന്ത്രിയുടെ അസാന്നിധ്യത്തില്‍ പല പ്രധാന ചര്‍ച്ചകളിലും അനുരാഗ് സിംഗ് താക്കൂറാണ് ധനമന്ത്രിയെ പ്രതിനിധികരിച്ച് പങ്കെടുത്തത്. നാല് തവണ എംപി ആയിട്ടുള്ള ഇദ്ദേഹം ബിസിസിഐ ബോര്‍ഡ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
3. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ (മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്)
ഇത്തവണ ബജറ്റിന്‍റെ ഭാഗമായി നടത്തിയ സാമ്പത്തിക സര്‍വ്വേകള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ്. ഈ സര്‍വ്വേകളെ അടിസ്ഥാനമാക്കിയാണ് ബജറ്റിലെ പല പ്രമുഖ തീരുമാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.
4. സുഭാഷ് ചന്ദ്ര ഗാര്‍ഖെ( ഫിനാന്‍സ് സെക്രട്ടറി)
ബജറ്റ് തയ്യാറാക്കാനായി ധനമന്ത്രിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രധാനി ആയിരുന്നു സുഭാഷ് ചന്ദ്ര ഗാര്‍ഖെ. മുന്‍ ഐഎഎസ് ഓഫീസറായിരുന്ന ഇദ്ദേഹം ലോക ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
5. ഗിരീഷ് ചന്ദ്ര മുര്‍മു ( എക്സ്പന്‍റീച്ചര്‍ സെക്രട്ടറി )
ബജറ്റില്‍ വരുന്ന ചിലവുകളില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കേണ്ടത് ഗിരീഷ് ചന്ദ്ര മുര്‍മു ആണ്. ബജറ്റിനെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾ നൽകുന്ന പദ്ധതി നിർദേശങ്ങൾ അദ്ദേഹം പരിഗണിച്ചിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുര്‍മു പ്രവര്‍ത്തിച്ചിട്ടുണ്ട്.
6. അജയ് ഭൂഷണ്‍ പാണ്ഡെ (റെവന്യൂ സെക്രട്ടറി )
കേന്ദ്ര സര്‍ക്കാരിന്‍റെ നികുതി-നികുതിയിതര വരുമാനം എന്നിവയെക്കുറിച്ചുള്ള കണക്കുകളുടെ വിശദ വിവരങ്ങള്‍ ഇദ്ദേഹത്തിന്‍റെ പക്കലാണ്. ഇദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള തുകയാണ് ഓരോ പദ്ധതിക്കായും മാറ്റിവെക്കുക. നേരത്തെ യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ ആയിരുന്ന ഇദ്ദേഹം ജിഎസ്ടി നെറ്റ്‌വര്‍ക്കിന്‍റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.