ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്‍റെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) അടച്ചുപൂട്ടുമെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി അടച്ചുപൂട്ടുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും കമ്പനി അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അടച്ചുപൂട്ടുമെന്ന വാര്‍ത്ത നിഷേധിച്ച് ബിഎസ്എന്‍എല്‍ - ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ തമിഴ്‌നാട് മേഖലയാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബിഎസ്എന്‍എല്‍ തമിഴ്‌നാട് മേഖലയാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിപണിയിലെ കടുത്ത മത്സരവും താരിഫ് ഉയര്‍ത്തിയതും മൂലം കുറച്ചു നാളുകളായി കമ്പനിയില്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ കമ്പനി അടച്ചുപൂട്ടാനായി ആലോചിക്കുന്നില്ല എന്നാണ് കമ്പനി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുന്നത്. ഇതിന് പുറമെ കമ്പനിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സജീവ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.