കേരളം

kerala

ETV Bharat / business

മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിനകം നല്‍കുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി - ബിഎസ്എന്‍എല്‍

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുന്നകതില്‍ ഇത് രണ്ടാം തവണയാണ് ബിഎസ്എന്‍എല്‍ വീഴ്ച വരുത്തുന്നത്.

മുടങ്ങിയ ശമ്പളം ആഗസ്ത് അഞ്ചിനകം നല്‍കുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി

By

Published : Aug 1, 2019, 4:47 PM IST

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളം ഓഗസ്റ്റ് അഞ്ചിനുള്ളില്‍ വിതരണം ചെയ്യുമെന്ന് സിഎംഡി പി കെ പുര്‍വാര്‍. ഓഗസ്റ്റ് നാലിനോ അഞ്ചിനോ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കും. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുന്നതില്‍ ഇത് രണ്ടാം തവണയാണ് ബിഎസ്എന്‍എല്‍ വീഴ്ച വരുത്തുന്നത്. മുമ്പ് ഫെബ്രുവരിയിലും ഇതിന് സമാനമായ അവസ്ഥ ഉണ്ടായിരുന്നു. ഫെബ്രുവരിയിലെ ശമ്പളം മാര്‍ച്ച് പതിനഞ്ചിനാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി ധനമന്ത്രാലയത്തെ സമീപിച്ചെങ്കിലും ബജറ്റില്‍ പ്രത്യേകം പരിഗണന ലഭിക്കാത്തതിനാല്‍ അടിയന്തര ധനസഹായം അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.

ABOUT THE AUTHOR

...view details