കേരളം

kerala

ETV Bharat / business

ബി‌എസ്‌എൻ‌എൽ പരിധിക്ക് പുറത്ത് തന്നെ; നഷ്ടം 7441 കോടി രൂപ

2020-21 സാമ്പത്തിക വർഷം 27,033.6 കോടിയാണ് ബിഎസ്എൻഎല്ലിന്‍റെ ആകെ കടം

BSNL  BSNL loss  BSNL revenue  ബി‌എസ്‌എൻ‌എൽ നഷ്ടം  ബി‌എസ്‌എൻ‌എൽ വരുമാനം
ബി‌എസ്‌എൻ‌എൽ 7441 കോടി രൂപ നഷ്ടത്തിൽ; വരുമാനം കുറഞ്ഞു 18,595 കോടി രൂപയായി കുറഞ്ഞു

By

Published : Jul 19, 2021, 12:31 PM IST

2020-21 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്‍റെ നഷ്ടം 7441.11 കോടി രൂപ. എന്നാൽ 2019-20 സാമ്പത്തിക വർഷത്തെക്കാള്‍ കുറവാണ് ഇത്തവണത്തെ നഷ്ടം. 15,499.58 കോടി രൂപയായിരുന്നു 2019-20ൽ ബിഎസ്എൻഎല്ലിന്‍റെ നഷ്ടം. ഇക്കാലയളവിൽ ബിഎസ്എൻഎല്ലിന്‍റെ വരുമാനം 18,595.12 കോടി രൂപയായി കുറഞ്ഞു.

Also Read: വില 7 ലക്ഷം; ആരാധകരെ ഞെട്ടിച്ച് 'വില്യം പെൻ', ശരിക്കും പേന തന്നെ

2019-20 കാലയളവിൽ വരുമാനം 18,906.56 കോടി രൂപയായിരുന്നു. മൊത്തം പ്രവർത്തന വരുമാനം 17,886.09 കോടിയിൽ നിന്ന് 1,7452.11 കോടി രൂപയായി കുറഞ്ഞു. ലൈസൻസ്, സ്പെക്ട്രം ഫീസ്, ജീവനക്കാരുടെ ആനുകൂല്യച്ചെലവ്, ധനകാര്യ ചെലവ് തുടങ്ങി സ്ഥാപനത്തിന്‍റെ ആകെ സാമ്പത്തിക ചെലവിലും ഇക്കാലയളവിൽ ഇടിവ് രേഖപ്പെടുത്തി. മൊത്തം ചെലവ് 34,406.14 കോടിയിൽ നിന്ന് 26,036.23 കോടി രൂപയായി ആണ് കുറഞ്ഞത്. ഇത് ആകെ നഷ്ടം കുറയ്‌ക്കാൻ സാഹയിച്ചു.

വേതന ബിൽ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ പദ്ധതി ബി‌എസ്‌എൻ‌എൽ മുന്നോട്ട്‌ വെച്ചിരുന്നു. മൊത്തം 78,569 ജീവനക്കാരാണ് ഇത്തരത്തിൽ പിരിഞ്ഞു പോയത്. മുൻ വർഷത്തെ 59,139.82 കോടിയിൽ നിന്ന് ബി‌എസ്‌എൻ‌എല്ലിന്‍റെ ആസ്തി 51,686.8 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം 27,033.6 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്‍റെ ആകെ കടം. തൊട്ടു മുമ്പത്തെ വർഷം കമ്പനിയുടെ മൊത്തം കടം 21,674.74 കോടി രൂപയായിരുന്നു.

ABOUT THE AUTHOR

...view details