കേരളം

kerala

ETV Bharat / business

ചൈന ക്രിപ്റ്റോ മൈനിങ് ചുരുക്കുന്നു; വീണ്ടും മൂല്യമിടിഞ്ഞ് ബിറ്റ്‌കോയിൻ - ബിറ്റ്‌കോയിൻ

ചൊവ്വാഴ്‌ച മൂന്ന് ശതമാനം ഇടിഞ്ഞ ബിറ്റ്കോയിൻ മൂല്യം 32,000 യുഎസ് ഡോളറിൽ എത്തി. ബിറ്റ് കോയിനെ കൂടാതെ മറ്റ് പ്രമുഖ ക്രിപ്റ്റോ കറൻസികളായ ഈഥർ, കാർഡാനോ, എക്‌സ്ആർപി, ഡോഗ്‌കോയിൻ തുടങ്ങിയവയുടെയും മൂല്യവും ഇടിയുകയാണ്.

bitcoin nosedives  china expands crypto crackdown  crypto crackdown  ബിറ്റ്‌കോയിൻ  ക്രിപ്റ്റോ മൈനിങ്
ചൈന ക്രിപ്റ്റോ മൈനിങ് ചുരുക്കുന്നു; വീണ്ടും മൂല്യമിടിഞ്ഞ് ബിറ്റ്‌കോയിൻ

By

Published : Jun 22, 2021, 8:17 PM IST

ബീജിങ്: ക്രിപ്റ്റോ കറൻസി മൈനിങ്ങിനെതിരെ ചൈനീസ് സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ ബിറ്റ്‌കോയിൻ വില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്‌ച മൂന്ന് ശതമാനം ഇടിഞ്ഞ ബിറ്റ്കോയിൻ മൂല്യം 32,000 യുഎസ് ഡോളറിൽ എത്തി. ബിറ്റ് കോയിന്‍റെ വില തിങ്കളാഴ്‌ച ഒമ്പത് ശതമാനത്തോളം ഇടിഞ്ഞിരുന്നു.

Also Read:കൊവിഡ് രണ്ടാം തരംഗം; അടച്ചിടൽ ബാധിച്ചെന്ന് എഫ്ഐസിസിഐ സർവെ

കഴിഞ്ഞ ഒരാഴ്‌ചയായി 18.62 ശതമാനം ഇടിവാണ് ക്രിപ്റ്റോ നേരിടുന്നത്. ബിറ്റ് കോയിനെ കൂടാതെ മറ്റ് പ്രമുഖ ക്രിപ്റ്റോ കറൻസികളായ ഈഥർ, കാർഡാനോ, എക്‌സ്ആർപി, ഡോഗ്‌കോയിൻ തുടങ്ങിയവയുടെ മൂല്യവും ഇടിയുകയാണ്. ചൈനീസ് സർക്കാർ രാജ്യത്തെ ക്രിപ്‌റ്റോ മൈനിങ് പ്രവർത്തനങ്ങൾ തടയുന്നതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ക്രിപ്റ്റോ കറൻസികളുടെ വില ഇടിയാൻ തുടങ്ങിയത്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഉൾപ്പടെ പ്രധാന മൈനിങ് കേന്ദ്രങ്ങളൊക്കെ അടക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ക്രിപ്‌റ്റോ കറൻസി ട്രേഡിങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച ചൈനീസ് സെൻട്രൽ ബാങ്ക് പേയ്‌മെന്‍റ് സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ചർച്ച നടത്തിയിരുന്നു. ധനകാര്യ സ്ഥാപനങ്ങളോടും പേയ്‌മെന്‍റ് കമ്പനികളോടും ക്രിപ്റ്റോ കറൻസി സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകരുതെന്നും സർക്കാർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details