രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ നിരവധി ശാഖകളുടെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങുന്നു. ദേന, വിജയ ബാങ്കുകളുമായി ബാങ്ക് ഓഫ് ബറോഡ ലയിച്ചതിനെ തുടര്‍ന്ന് ബാങ്കിന്‍റെ 900ഓളം ശാഖകളാണ് പ്രവര്‍ത്തന ഭീതിയില്‍ നിലനില്‍ക്കുന്നത്. അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയോ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
ചെലവ് ചുരുക്കല്‍; 900ഓളം ശാഖകള്‍ പൂട്ടാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ
അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ മാറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനോ ആണ് കമ്പനിയുടെ തീരുമാനം
ബാങ്കുകള്‍ ലയിച്ചതോടെ മൂന്ന് ബാങ്കിന്‍റെയും കെട്ടിടങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ കീഴിലായി ഇതോടെ ഒരേ സ്ഥലത്ത് തന്നെ ഒരേ ബാങ്കിന്‍റെ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാഴ് ചെലവാണെന്ന് കണ്ടാണ് കമ്പനിയുടെ നടപടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് പൂട്ടേണ്ട ശാഖകളുടെ പട്ടിക തയ്യാക്കി വരുകയാണ്. കെട്ടിടങ്ങള്‍ക്ക് പുറമെ അധികമായി വരുന്ന എടിഎം കൗണ്ടറുകളും അടച്ചുപൂട്ടും.
നിരവധി ശാഖകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം മുന്നില്‍ കണ്ട് ബാങ്ക് ജീവനക്കാര്‍ക്കായി സ്വമേധയാ പിന്‍വാങ്ങല്‍ സ്കീം (വോളണ്ടറി റിട്ടയര്‍മെന്‍റ് സ്കീം) അവതരിപ്പിച്ചിട്ടുണ്ട്. അധികമായി വരുന്ന തൊഴിലാളികളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് കമ്പനിയുടെ നിഗമനം.