കേരളം

kerala

ETV Bharat / business

ഐഒസിഎൽ പങ്കാളിത്തത്തോടെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുമായി ആക്‌സിസ് ബാങ്ക് - ഐഒസിഎൽ-ആക്‌സിസ് ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ഐഒസിഎൽ) പങ്കാളിത്തത്തോടെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതായി ആക്‌സിസ് ബാങ്ക് അറിയിച്ചു

Axis Bank, Indian Oil launch co-branded credit card for cashless payments
ഐഒസിഎൽ പങ്കാളിത്തത്തോടെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുമായി ആക്‌സിസ് ബാങ്ക്

By

Published : Dec 17, 2019, 9:32 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ഐഒസിഎൽ) പങ്കാളിത്തത്തോടെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതായി ആക്‌സിസ് ബാങ്ക് അറിയിച്ചു. പണരഹിതവും പ്രശ്‌നരഹിതവുമായ പേയ്‌മെന്‍റുകൾ ഇഷ്‌ടപ്പെടുന്ന ഉപയോക്താക്കൾക്കായാണ് കോ-ബ്രാൻഡഡ് കാർഡെന്ന് ആക്‌സിസ് ബാങ്ക് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

കാർഡ് വിതരണം ചെയ്‌ത് ആദ്യ 30 ദിവസത്തിനുള്ളിൽ ഇന്ധനം വാങ്ങുന്നതിന് 250 രൂപ വരെ ക്യാഷ്ബാക്ക്, ഐ‌ഒ‌സി‌എൽ ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള റിവാർഡ് പോയിന്‍റുകൾ, ഇന്ധന സർചാർജ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിങ്ങിന് റിവാർഡ് പോയിന്‍റുകൾ, ബുക്ക് മൈഷോ വഴി മൂവി ടിക്കറ്റ് ബുക്കിങ്ങിന് 10 ശതമാനം തൽക്ഷണ കിഴിവ്, കൂടാതെ ഓരോ പ്രാവശ്യവും ചെലവാക്കുമ്പോൾ എഡ്‌ജ് പോയിന്‍റുകൾ എന്നിവ നേടാം. ആക്‌സിസ് ബാങ്കുമായി ചേർന്നുള്ള കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് വഴി നഗരങ്ങളിൽ ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുകയും ഡിജിറ്റൽ പേയ്‌മെന്‍റുകളെ പ്രോത്സാഹിപ്പിക്കുമെന്നും ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള സർക്കാരിന്‍റെ കാഴ്‌ചപ്പാടിനായി പ്രവർത്തിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (റീട്ടെയിൽ സെയിൽസ്) വിജ്ഞാൻ കുമാർ പറഞ്ഞു. കോ-ബ്രാൻഡഡ് കാർഡ് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ എക്‌സ്‌ക്ലൂസീവ് റിവാർഡുകൾ നൽകുമെന്ന് ആക്‌സിസ് ബാങ്ക് ഹെഡ് (കാർഡുകളും പേയ്‌മെന്‍റുകളും) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സഞ്ജീവ് മൊഗെ പറഞ്ഞു. 27,000 ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താവിന് കാർഡ് ഉപയോഗിക്കാമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു.

ABOUT THE AUTHOR

...view details