മുംബൈ: എടിഎം ഉപയോഗത്തിന് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജുകളെ കുറിച്ച് വിശദമായി പഠിക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂവ് ഓഫീസറായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍.
എടിഎം സര്‍വ്വീസ് ചാര്‍ജുകള്‍ക്ക് നിയന്ത്രണവുമായി ആര്‍ബിഐ - service charge
എടിഎം സര്‍വ്വീസ് ചാര്‍ജുകളെ കുറിച്ച് വിശദമായി പഠിക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും

നിലവില്‍ വിവിധ ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജുകള്‍, സേവനങ്ങളുടെ പോരായ്മകള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മിറ്റി റിസര്‍വ് ബാങ്കിന് കൈമാറും. ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്ക് ഉപഭോക്താക്കള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ അമിതമായി ഉപയോഗിക്കുന്ന സര്‍വ്വീസ് ചാര്‍ജുകള്‍ ഓഴിവാക്കണമെന്ന് നേരത്തെ ആര്‍ബിഐ അഭിപ്രായപ്പെട്ടിരുന്നു.
കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സര്‍വ്വീസ് ചാര്‍ജിന്‍റെ കാര്യത്തില്‍ ആര്‍ബിഐ അന്തിമ തീരുമാനമെടുക്കും.