ഷില്ലോങ് : എടിഎം മെഷീൻ കണ്ടുപിടിച്ച ജോണ്‍ അഡ്രിയാൻ ഷേപ്പേർഡ്- ബാരൻ ജനിച്ചത് ഇന്ത്യയിലാണെന്ന് എത്രപേർക്ക് അറിയാം. ബ്രിട്ടീഷുകാരനായ ജോണ്‍ ഷെപ്പേർഡ് 1925ൽ മേഘാലയിലെ ഡോ. എച്ച്. ഗോർഡൻ ആശുപത്രിയിലാണ് പിറന്നത്.
Also Read: രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര
അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ലണ്ടനിൽ എടിഎം സ്ഥാപിച്ച് 54 വർഷങ്ങൾക്കിപ്പുറം ഡോ. എച്ച്. ഡോർഡൻ ആശുപത്രിയിൽ ആദ്യമായി ഒരു എടിഎം സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. അടുത്ത വർഷം 100 വർഷം പൂർത്തിയാകുന്ന ആശുപത്രിയിൽ ഓഗസ്റ്റ് ഏഴിനാണ് എസ്ബിഐ എടിഎം സ്ഥാപിച്ചത്.