മുംബൈ: വിദേശ നിരത്തുകളില്‍ സജീവമാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ്. അയല്‍ രാജ്യമായ ബംഗ്ലാദേശിന് വേണ്ടി നിര്‍മിച്ച 200 ട്രക്കുകൾ ഉടന്‍ കൈമാറുമെന്ന് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. 135 ട്രക്കുകൾ ഇതിനകം ബംഗ്ലാദേശിലേക്ക് എത്തിച്ചുവെന്നും അശോക് ലെയ്‌ലാൻഡ് വ്യക്തമാക്കി.
ബംഗ്ലാദേശിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 2 ബില്യൺ യുഎസ് ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് ഉപയോഗപ്പെടുത്തിയാണ് ട്രക്കുകള്‍ നിര്‍മിച്ചത്. 3T ട്രക്ക്, ഹൈഡ്രോളിക് ബീം ലിഫ്റ്റർ, സീവറേജ് സക്കർ ഉൾപ്പടെയുള്ള ട്രക്കുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 135 ട്രക്കുകൾ ബംഗ്ലാദേശിലെ റോഡ്‌സ് ആൻഡ് ഹൈവേ ഡിപ്പാർട്ട്‌മെന്‍റിന് കൈമാറിക്കഴിഞ്ഞു.