കേരളം

kerala

ETV Bharat / business

24 വയസിന് താഴെയുള്ള 70% ഉദ്യോഗാർഥികളുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടെന്ന് ലിങ്ക്ഡ്ഇൻ - ലിങ്ക്ഡ്ഇൻ

ലോക യുവജന നൈപുണ്യ ദിനത്തിൽ ലിങ്ക്ഡ്ഇൻ പുറത്തുവിട്ട പുതിയ സർവെ റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ ഉള്ളത്

gen z job aspirants  linkedin  covid pandemic  unemployment rate india  ലിങ്ക്ഡ്ഇൻ  ഉദ്യോഗാർഥികൾ
24 വയസിന് താഴെയുള്ള 70% ഉദ്യോഗാർഥികളുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടെന്ന് ലിങ്ക്ഡ്ഇൻ

By

Published : Jul 15, 2021, 1:22 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപാനം ഇന്ത്യയിലെ തൊഴിലില്ലായ്‌മ രൂക്ഷമാക്കിയെന്ന് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ ലിങ്ക്ഡ്ഇൻ. കൊവിഡ് കാലത്ത് ജോലി തേടിയ 24 വയസിന് താഴെയുള്ള(gen z) 70 ശതമാനം ആളുകളുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടെന്ന് ലിങ്ക്ഡ്ഇൻ വ്യക്തമാക്കി.

Also Read: പോസ്റ്റ് ഓഫിസ് ബാങ്കിന്‍റെ ഡോർസ്റ്റെപ്പ് സേവനങ്ങൾക്ക് ഇനി ചാർജ് ഇടാക്കും

ലോക യുവജന നൈപുണ്യ ദിനത്തിൽ ലിങ്ക്ഡ്ഇൻ പുറത്തുവിട്ട പുതിയ സർവെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഏറ്റവും അധികം യുവാക്കളുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ആശ്രയിച്ചിരിക്കുന്നത് യുവ പ്രൊഫഷണലുകളെയാണ്. എന്നാൽ ഭൂരിഭാഗം യുവാക്കളും പിൻന്തള്ളപ്പെട്ടു. യുവാക്കൾക്ക് ജോലി നൽകുന്നതിനെ കുറിച്ചും അവരുടെ കഴിവുകൾ വളർത്തുന്നതിനെ കുറിച്ചും പുനൽ വിചിന്തനം നടത്താനുള്ള ഒരു അവസരമായി തൊഴിൽ ദതാക്കൾ ഈ റിപ്പോർട്ടിനെ കാണണമെന്ന് ലിങ്ക്ഡ്ഇൻ ഇന്ത്യ മാനേജർ അശുതോഷ് ഗുപ്ത പറഞ്ഞു.

തൊഴിൽ പരിചയം പ്രധാന വെല്ലുവിളി

അവസരങ്ങളുടെ അഭാവം, റിക്രൂട്ട്മെന്‍റിന്‍റെ വേഗത കുറയ്ക്കൽ, കടുത്ത മത്സരം എന്നിവയാണ് 24 വയസിന് താഴെയുള്ള യുവാക്കളുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതിനുള്ള പ്രധാന കാരണമായി ലിങ്ക്ഡ്ഇൻ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മാർഗ നിർദേശങ്ങളുടെ അഭാവം, കൊവിഡ് മൂലം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർധിച്ചതും യുവാക്കൾക്ക് വെല്ലുവിളിയായെന്ന് ലിങ്ക്ഡ്ഇൻ ചൂണ്ടിക്കാട്ടി.

തൊഴിലവസരങ്ങൾ നിരസിക്കപ്പെട്ടത്90 ശതമാനം യുവാക്കളുടെയും ആത്മവിശ്യാസത്തെ ബാധിച്ചു. തൊഴിൽ പരിചയം ഒരു പ്രാധാന മാനദണ്ഡമായി തുടരുമ്പോൾ 51 ശതമാനം യുവാക്കളും ആഗ്രഹിക്കുന്നത് നൈപുണ്യത്തെ (skill) അടിസ്ഥാനമാക്കി അവസരങ്ങൾ ലഭിക്കണമെന്നാണ്.

നിലിവിൽ യുവാക്കൾ അവരുടെ നൈപുണ്യം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ലിങ്ക്ഡ്ഇൻ പറയുന്നു. ഇത് അവരുടെ ആത്മ വിശ്വാസവും കരിയർ അവസരങ്ങളും വർധിപ്പിക്കും. ടെക്നിക്കൽ നൈപുണ്യത്തിനൊപ്പം സോഫ്റ്റ് സ്‌കിൽസ് ഉൾപ്പെടെയുള്ള മനുഷ്യ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ചും യുവാക്കൾ ബോധവാന്മാരാണെന്ന് ലിങ്ക്ഡ്ഇൻ സർവെ വിലയിരുത്തി. കൊവിഡിനെ തുടർന്ന് രാജ്യത്തെ ഔപചാരിക- അനൗപചാരിക മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.

ABOUT THE AUTHOR

...view details