ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളെക്കുറിച്ചുള്ള ബഡ്ജറ്റ് യോഗം റയില്‍ മന്ത്രി പിയുഷ് ഗോയല്‍ അഭിസംബോധന ചെയ്യും. ആറാം ധനനയ അവലോകനത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരിക്കും സമ്മേളനം നടക്കുക. പോളിസി റെയ്റ്റുകളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം ഉയര്‍ത്താന്‍ ഗവണ്‍മെന്‍റ് അഭ്യര്‍ത്ഥിക്കും എന്നും സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ബജറ്റ് ചര്‍ച്ചക്കും പിയുഷ് ഗോയല്‍ നേതൃത്വം നല്‍കും - budget
ചികിത്സയിലിരിക്കുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പകരം ധനവകുപ്പിന്‍റെ അധികചുമതലയുള്ള റയില്‍ മന്ത്രി പിയുഷ് ഗോയല്‍ ബഡ്ജറ്റ് യോഗത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 9നാണ് ബഡ്ജറ്റ് സമ്മേളനം നടക്കുക.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതമായി ആര്‍ബിഐയില്‍ നിന്ന് 28000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂലൈ-ജൂണ്‍ സാമ്പത്തിക വര്‍ഷത്തില്‍ 40000 കോടിയാണ് ഡിവിഡന്‍റായി ആര്‍ബിഐ സമര്‍പ്പിച്ചത്. ധനക്കമ്മി ലക്ഷ്യം കുറയ്ക്കൽ, വരുമാന നികുതി അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്, 12 കോടി കർഷകർക്ക് വരുമാനസഹായപദ്ധതി ഏര്‍പ്പെടുത്തിയത് എന്നീ തീരുമാനങ്ങളായിരിക്കും സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.
2 ഹെക്ടർ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപ വീതം നല്‍കുമെന്നും കർഷകർക്ക് നേരിട്ട് ലഭിക്കുന്ന വരുമാന പരിധി കൂടാതെ, മൃഗസംരക്ഷണത്തിനും മത്സ്യബന്ധനത്തിനുമുള്ള വായ്പകൾക്കും കഠിനമായ പ്രകൃതി ദുരന്തങ്ങളാൽ ബാധിക്കപ്പെട്ട കൃഷിക്കാർക്കും കൂടുതൽ പലിശ സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു.