മുംബൈ:മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ആനന്ദ് മഹീന്ദ്രയെ തരംതാഴ്ത്തി. 2020 ഏപ്രിൽ 1 മുതൽ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്കാണ് തരം താഴ്‌ത്തിയത്. ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ചിനും നൽകിയ റെഗുലേറ്ററി ഫയലിംഗിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഇക്കാര്യം അറിയിച്ചത്. ഇത് സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണെന്നാണും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പ്രസ്‌താവനയിൽ പറയുന്നു.
ആനന്ദ് മഹീന്ദ്രയെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് തരം താഴ്‌ത്തി - Mahindra Group
ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ചിനും നൽകിയ റെഗുലേറ്ററി ഫയലിംഗിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഇക്കാര്യം അറിയിച്ചത്. ഇത് സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണെന്നാണും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പ്രസ്‌താവനയിൽ പറയുന്നു.
![ആനന്ദ് മഹീന്ദ്രയെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് തരം താഴ്‌ത്തി Anand Mahindra to step down as Chairman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5436344-135-5436344-1576834975097.jpg)
ആനന്ദ് മഹീന്ദ്രയെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് തരം താഴ്‌ത്തി
ഏപ്രിൽ 1 മുതൽ പവൻ ഗോയങ്കയേയും മാനേജിംഗ് ഡയറക്‌ടർ, ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിക്കും. തന്ത്രപരമായ ആസൂത്രണം, അപകടസാധ്യത കുറക്കൽ, ബാഹ്യ ഇടപെടലുകൾ തുടങ്ങിയ മേഖലകളിൽ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ മാനേജിംഗ് ഡയറക്‌ടറുടെ ഉപദേഷ്‌ടാവായി ആനന്ദ് മഹീന്ദ്രക്ക് പ്രവർത്തിക്കാം. കമ്പനിയുടെ ഗവേണൻസ്, നോമിനേഷൻ, വേതന സമിതി (ജിഎൻആർസി) തീരുമാനത്തിന് അംഗീകാരം നൽകിയെങ്കിലും ഓഹരി ഉടമകളുടെ കൂടി അംഗീകാരത്തിന് വിധേയമാണ് ഈ തീരുമാനം.