കേരളം

kerala

ETV Bharat / business

ആമസോണിന്‍റെ വാർഷിക വിൽപ്പന 200 ബില്യൺ ഡോളർ കടന്നു

2020 നുള്ളിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

By

Published : Feb 3, 2019, 1:13 PM IST

ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ ആമസോൺ വെബ് സർവീസസിന്‍റെ വരുമാനം 72.4 ബില്യൺ ഡോളറിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായത്.

ക്ലൗഡ് വിഭാഗമാണ് വരുമാന വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്. ഡിസംബർ പാദത്തിലെ ശക്തമായ പ്രകടനത്തോടെ 2018 ലെ കമ്പനിയുടെ മൊത്തം വിൽപ്പന വരുമാനം 239.9 ബില്യൺ ഡോളറിലേക്കെത്തി.

2017 നാലാം പാദത്തിൽ അറ്റവരുമാനം 1.9 ബില്യൺ ആയിരുന്നും എന്നാൽ കഴിഞ്ഞ വർഷം നാലാം പാദത്തിൽ അത് മൂന്ന് ബില്യണിലേക്ക് ഉയർന്നു. ആമസോണിന്‍റെ സ്മാർട്ട് സ്പീക്കർ അലക്സ കഴിഞ്ഞ വർഷം മികച്ച വളർച്ച സ്വന്തമാക്കി.

4500 ബ്രാൻഡുകളിൽ നിന്നായി അലക്സയെ പിന്തുണക്കുന്ന 28,000 സ്മാർട്ട് ഹോം ഡിവൈസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മെഷീൻ ലേണിംഗിന്‍റെ ഫലമായി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അഭ്യർത്ഥനകളോട് പ്രതികരിക്കാനുമുള്ള അലക്സയുടെ ശേഷി കഴിഞ്ഞ വർഷം 20 ശതമാനം വർധിച്ചിട്ടുണ്ട്.

ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഇന്ത്യയിൽ പ്രൈം ഉപയോക്താക്കൾക്കായി ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കുമെന്നും കമ്പനി അറിച്ചു. ഈ കാർഡ് ഉപയോഗിച്ചാൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details