ദാവോസ്: ആഗോള വ്യാപാരത്തിന്‍റെ അഭിവൃദ്ധിക്കായി ലോകവ്യാപാര സംഘടനയെ സ്വതന്ത്രമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുൻ വ്യാപാര മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ 'ദി ഗ്രേറ്റ് ഇന്തോ പസഫിക് റേസ്' എന്ന വിഷയത്തിൽ സംസാരിച്ച പ്രഭു, വ്യാപാരവും സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ സമുദ്രങ്ങൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു.
ആഗോള വ്യാപാരത്തിനായി ലോകവ്യാപാര സംഘടനയെ പിന്തുണക്കണമെന്ന് സുരേഷ് പ്രഭു - 'ദി ഗ്രേറ്റ് ഇന്തോ പസഫിക് റേസ്'
വ്യാപാരവും സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ സമുദ്രങ്ങൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു
ഇന്തോ പസഫിക് മേഖലയിൽ വാണിജ്യ-വ്യാപാരങ്ങളുടെ സൗജന്യ ഒഴുക്ക് അനുവദിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ബന്ധങ്ങളും മെച്ചപ്പെടുത്തിയാൽ ഈ പ്രദേശത്തിന് വളരെയധികം വളർച്ചാ സാധ്യതയുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു. വ്യാപാരത്തിന് കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്‌ടിക്കാൻ കഴിയുമെന്നും പ്രഭു പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഡബ്ല്യുടിഒ ആഗോള വ്യാപാരം വളരാൻ സഹായിച്ചുവെന്നും എല്ലാവരും അതിനെ പിന്തുണക്കണമെന്നും ആഗോള വ്യാപാരത്തിന്‍റെ സ്വഭാവം വളരെ ചലനാത്മകമായതിനാൽ ലോക വ്യാപാര സംഘടനയുടെ മുന്നോട്ട് പോക്കിന് കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്നും പ്രഭു പറഞ്ഞു.