എയര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ ഭക്ഷണപട്ടികയില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്നു മുതലുള്ള സര്‍വ്വീസുകളിലാണ് ഭക്ഷണക്രമത്തില്‍ മാറ്റം വരുക. ഇതിന്‍റെ ഭാഗമായി ഹല്‍ദിറാം അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിതരണക്കാരുമായി എയര്‍ ഇന്ത്യ ചര്‍ച്ച നടത്തി.
ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം; എയര്‍ ഇന്ത്യയില്‍ പുതിയ മെനു - എയര്‍ ഇന്ത്യ
ഭക്ഷണ ക്രമത്തില്‍ വരുത്തിയ മാറ്റം മൂലം 200 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എയര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ജീവനക്കാരുടെ അഭ്യര്‍ത്ഥനമാനിച്ചാണ് പുതിയ മാറ്റം. പ്രാദേശികവും ദേശീയവുമായ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും പ്രോത്സാഹിപ്പിനും ഈ മാറ്റം സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി. തൈര് റൈസ്, പാവു ബജ്ജി, ഉപ്പുമാവ്, വെജിറ്റബിള്‍ പൊഹ, ജല്‍ജീര, മസാല ലസ്സി തുടങ്ങിയ ഭക്ഷണ വിഭവങ്ങളാകും വിതരണം ചെയ്യുക. 85 ആഭ്യന്തര സര്‍വ്വീസുകളിലും 44 അന്തര്‍ദേശീയ സര്‍വ്വീസുകളിലും ഇത് അവതരിപ്പിക്കും.
പുതിയ മാറ്റം മൂലം 200 കോടിയുടെ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എയര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. നിലവിവല്‍ കാറ്ററിങ് സേവനങ്ങള്‍ക്കായി 800-900 കോടി രൂപയാണ് പ്രതിവര്‍ഷം എയര്‍ ഇന്ത്യ ചിലവഴിക്കുന്നത്.