കേരളം

kerala

എ‌ജി‌ആർ‌ കുടിശ്ശിക; ടെലികോം ഇതര മേഖലക്ക്  പ്രത്യേക സമയപരിധി

By

Published : Jan 22, 2020, 4:55 PM IST

ടെൽകോം ഇതര സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട മൊത്തം കുടിശിക ഏകദേശം 3 ലക്ഷം കോടി രൂപയാണ്.

AGR dues: DoT to give separate deadline for non-telcos
ആർ‌ കുടിശ്ശിക: ടെലകോം ഇതര മേഖലക്ക്  പ്രത്യേക സമയപരിധി

ന്യൂഡൽഹി:ടെലികോം ഇതര കമ്പനികൾക്ക് (കൂടുതലും പൊതുമേഖലാ സ്ഥാപനങ്ങൾ) എജിആർ (ക്രമീകരിച്ച മൊത്ത വരുമാനം) കുടിശിക അടക്കാൻ ടെലികോം വകുപ്പ് പ്രത്യേക സമയപരിധി നൽകും.
കുടിശിക അടക്കാൻ ജനുവരി 23 അവസാന തീയതി എന്നത് ടെലികോം ഇതര കമ്പനികൾ ബാധകമല്ലെന്നും, ടെലികോം ഇതര കമ്പനികൾ‌ക്കായി ഒരു പ്രത്യേക തിയതി ഉടൻ അറിയിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

ടെൽകോം ഇതര/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട മൊത്തം കുടിശിക ഏകദേശം 3 ലക്ഷം കോടി രൂപയാണ്. ടെലികോം വ്യവസായത്തിൽ നിന്നുള്ള കുടിശിക 1.47 ലക്ഷം കോടി രൂപയാണ്. ഒക്ടോബർ 24ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളോടും കുടിശിക ആവശ്യപ്പെട്ടിട്ടുണ്ട്. സെയിൽ, പി‌ജി‌സി‌എൽ, റെയിൽ‌ടെൽ, പവർ‌ഗ്രിഡ് എന്നിവക്ക് കുടിശിക അടക്കാൻ നോട്ടീസ് നൽകിയിരുന്നു.

ABOUT THE AUTHOR

...view details