സമൂഹമാധ്യമങ്ങളിലെ മുന്‍നിര ആപ്ലിക്കേഷനായ വാട്സ്ആപ്പിലും ഇനി മുതല്‍ പരസ്യങ്ങള്‍ എത്തും. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ സ്റ്റാറ്റസ് ലഭ്യമാകുന്ന ഓപ്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. 2020ഓടെ ആയിരിക്കും വാട്സ്ആപ്പില്‍ ഇത്തരത്തിലുള്ള പുതിയ മാറ്റങ്ങള്‍ വരുക.
വാട്സ്ആപ്പിലും പരസ്യങ്ങള്‍ വരുന്നു - add
2020ഓടെ ആയിരിക്കും വാട്സ്ആപ്പില്‍ പസ്യങ്ങളെത്തുക
നെതര്‍ലാന്‍റ്സില്‍ ചേര്‍ന്ന ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റിംഗ് ഉച്ചകോടിയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വാട്സ്ആപ്പിന്‍റെ ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്‍റെ കീഴിലാണ് നിലവില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത്.
വ്യാപാര ആവശ്യങ്ങള്‍ക്കായി നിരവധി ഉപഭോക്താക്കള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാട്സ്ആപ്പിന്‍റെ പുതിയ നടപടി. ചിത്രങ്ങളും, വീഡിയോകളും, എഴുത്തുകളും സ്റ്റാറ്റസായി ഉപയോഗിക്കാവുന്നതാണ്. 24 മണിക്കൂറാണ് വാട്സ്ആപ്പിലെ ഒരു സ്റ്റാറ്റസിന്‍റെ ആയുസ്.