ന്യൂഡല്‍ഹി: വിമാനങ്ങളുടെ പ്രദേശീയ കണക്ടിവിറ്റി ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഉഡാനില്‍ എട്ട് പുതിയ സര്‍വ്വീസുകള്‍ കൂടി ചേര്‍ത്തതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വെള്ളിയാഴ്ച മുതലാണ് പുതിയ സര്‍വ്വീസുകള്‍ നിലവില്‍ വന്നത്. ഇതോടെ പദ്ധതി പ്രകാരമുള്ള ആകെ വിമാനറൂട്ടുകളുടെ എണ്ണം 194 ആയി ഉയര്‍ന്നു.
ഉഡാന്‍ പദ്ധതിയില്‍ എട്ട് പുതിയ സര്‍വ്വീസുകള്‍ - വിമാന സര്‍വ്വീസുകള്‍
ഇതോടെ പദ്ധതി പ്രകാരമുള്ള ആകെ വിമാന റൂട്ടുകളുടെ എണ്ണം 194 ആയി ഉയര്‍ന്നു.
ഉടാന്‍ പദ്ധതിയില്‍ എട്ട് പുതിയ സര്‍വ്വീസുകള്‍
2016 ഒക്ടോബര്‍ 21നാണ് ഉഡാന്‍ പദ്ധതി നിലവില്‍ വന്നത്. മൈസൂര്‍ -ഹൈദരാബാദ്, ഹൈദരാബാദ്- മൈസൂര്‍, ഗോവ- മൈസൂര്‍, മൈസൂര്‍-ഗോവ, കൊച്ചി- മൈസൂര്‍, മൈസൂര്‍ -കൊച്ചി, കൊല്‍ക്കത്ത -ഷില്ലോങ്, ഷില്ലോങ്- കൊല്‍ക്കത്ത എന്നിവയാണ് പുതിയതായി ആരംഭിച്ച സര്‍വ്വീസുകള്‍.