കേരളം

kerala

ETV Bharat / business

നവംബറിൽ ആഭ്യന്തര വിമാനയാത്രികര്‍ 63.54 ലക്ഷം

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം കുറവ് യാത്രക്കാരണ് ഇത്തവണ ആഭ്യന്തര സര്‍വീസ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാന മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.

63-dot-54-lakh-domestic-air-passengers-in-nov-51-percent-lower-than-last-year-dgca
63-dot-54-lakh-domestic-air-passengers-in-nov-51-percent-lower-than-last-year-dgca

By

Published : Dec 18, 2020, 4:23 PM IST

ന്യൂഡൽഹി: നവംബറിൽ 63.54 ലക്ഷം ആഭ്യന്തര യാത്രക്കാർ വിമാനത്തിൽ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം കുറവ് യാത്രക്കാരണ് ഇത്തവണ ആഭ്യന്തര സര്‍വീസ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാന മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.

ഇൻ‌ഡിഗോയില്‍ നവംബറിൽ 34.23 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. മൊത്തം ആഭ്യന്തര യാത്രയുടെ 53.9 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്പൈസ് ജെറ്റ് 8.4 ലക്ഷം യാത്രക്കാരാണ് പറന്നത്. മൊത്തം വിപണിയുടെ 13.2 ശതമാനം വിഹിതമാണിത്. എയർ ഇന്ത്യ, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവ യഥാക്രമം 6.56 ലക്ഷം, 5.77 ലക്ഷം, 4.21 ലക്ഷം, 3.97 ലക്ഷം യാത്രക്കാരുണ്ടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലോക്ക്ഡൗൺ ആരംഭിച്ചതിനും ശേഷമുള്ള ഉത്സവകാലത്ത് ആവശ്യക്കാർ വർദ്ധിച്ചിരുന്നു. കൊവിഡ് മൂലം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25ന് ആഭ്യന്തര യാത്രാ സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അവരുടെ ആഭ്യന്തര വിമാനങ്ങളുടെ പരമാവധി 80 ശതമാനം സർവീസ് നടത്താൻ അനുമതിയുണ്ട്. ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ നാല് മെട്രോ വിമാനത്താവളങ്ങളിൽ ഇൻ‌ഡിഗോയ്ക്ക് 97.5 ശതമാനം കൃത്യസമയത്ത് പ്രകടനം കാഴ്ചവച്ചതായി ഡിജിസി‌എ കണക്കുകൾ സൂചിപ്പിക്കുന്നു

കൊവിഡ് കണക്കിലെടുത്ത് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരുന്നു. പ്രതിസന്ധി നേരിടാൻ ഇന്ത്യയിലെ എല്ലാ എയർലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കൽ, ശമ്പളമില്ലാതെ അവധി, ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിങ്ങനെയുള്ള ചെലവ് ചുരുക്കൽ നടപടികളും സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details