കൊൽക്കത്ത: കളിപ്പാട്ട ഇറക്കുമതിക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കളിപ്പാട്ട ഇറക്കുമതിക്കാർ ഇന്ന് പണിമുടക്കി. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ അടുത്ത സാമ്പത്തിക വർഷം 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താൻ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. ഈ നടപടി എംഎസ്എംഇകളെ പിന്തുണക്കുമെന്നും പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുമെന്നുമാണ് ബജറ്റിൽ പറയുന്നത്. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് കൊൽക്കത്ത നഗരത്തിലെ കളിപ്പാട്ട മൊത്തക്കച്ചവടക്കാർ ഇന്ന് പണിമുടക്ക് നടത്തിയത്.
ഇറക്കുമതി തീരുവ വർധനവ്; ഇന്ത്യയിലെ കളിപ്പാട്ട വ്യാവസായം പ്രതിസന്ധിയിൽ - import duty hike on toy business
കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ അടുത്ത സാമ്പത്തിക വർഷം 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താൻ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. ഈ നടപടി എംഎസ്എംഇകളെ പിന്തുണക്കുമെന്നും പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുമെന്നുമാണ് ബജറ്റിൽ പറയുന്നത്
ഇറക്കുമതി തീരുവ വർധനവ് ബിസിനസുകൾ അടച്ചുപൂട്ടുന്നതിനും തൊഴിലില്ലായ്‌മ വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് വാദിച്ചായിരുന്നു പണിമുടക്ക്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് വിപണിക്ക് താങ്ങാൻ കഴിയില്ലെന്നും കളിപ്പാട്ടങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവാത്തതാക്കുമെന്നും പശ്ചിമ ബംഗാൾ എക്‌സിം അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി മോഹിത് ബന്തിയ പറഞ്ഞു. കളിപ്പാട്ട ഇറക്കുമതിക്കാരും ചില്ലറ വ്യാപാരികളും ഞായറാഴ്‌ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണാൻ ശ്രമിക്കുമെന്ന് ബന്തിയ പറഞ്ഞു. പ്രതിവർഷം 2,500 കോടി രൂപയുടെ കളിപ്പാട്ടങ്ങൾ രാജ്യം ഇറക്കുമതി ചെയ്യുന്നു, അതിൽ 75 ശതമാനവും ചൈനയിൽ നിന്നുള്ളതാണെന്ന് അധികൃതർ അറിയിച്ചു. 2,500 കോടി രൂപയുടെ ഇറക്കുമതിയിൽ 130 കോടി രൂപയുടെ കളിപ്പാട്ടമാണ് കൊൽക്കത്ത ഇറക്കുമതി ചെയ്യുന്നത്.