രാജ്യത്ത് പത്തൊമ്പത് കോടി പാന്‍കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും എന്നിരിക്കെയാണ് നികുതി വകുപ്പ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ആധാറുമായി ബന്ധിപ്പിക്കാനുള്ളത് പത്തൊമ്പത് കോടി പാന്‍കാര്‍ഡുകള്‍
42 കോടി പാന്‍കാര്‍ഡ് ഉടമസ്ഥരിൽ 23 കോടി ഉടമസ്ഥര്‍ മാത്രമാണ് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാന്‍കാര്‍ഡുകൾ റദ്ദ് ചെയ്യുമെന്ന് ആദായ നികുതി വകുപ്പ്.
പാന്‍ കാര്‍ഡ്
ആകെ 42 കോടി പാന്‍കാര്‍ഡ് ഉടമസ്ഥരാണ് രാജ്യത്തുള്ളത്. ഇതില്‍ 23 കോടി ഉടമസ്ഥര്‍ മാത്രമാണ് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദ് ചെയ്യാനുള്ള ആലോചനയിലാണ് നികുതി വകുപ്പ്. ഒന്നിലധികം കാര്‍ഡുകള്‍ ഒരാളുടെ ഉടമസ്ഥതയിലുണ്ടെങ്കില്‍ ആ കാര്‍ഡ് റദ്ദ് ചെയ്യുമെന്നും നികുതി വകുപ്പ് അറിയിച്ചു.