കേരളം

kerala

ETV Bharat / business

ഒക്ടോബറിൽ 12.44 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടതായി ഇഎസ്ഐസി പേ റോൾ ഡാറ്റ - ESIC payroll data-new jobs

ഇ.എസ്.ഐ.സി, റിട്ടയർമെന്‍റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ പേ റോൾ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എൻ‌എസ്‌ഒ റിപ്പോർട്ട്

new jobs in October: ESIC payroll data  business news  job creation  october data of jobs  ഇഎസ്ഐസി പേ റോൾ ഡാറ്റ  എൻ‌എസ്‌ഒ റിപ്പോർട്ട്  ESIC payroll data-new jobs  NSO-new jobs-October
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്ന് സര്‍വേ

By

Published : Dec 24, 2019, 6:18 PM IST

ന്യൂഡൽഹി: ഒക്ടോബറിൽ 12.44 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടതായി ഇഎസ്ഐസി ഡേറ്റയുടെ അടിസ്‌ഥാനത്തിൽ പുറത്ത് വന്ന എൻഎസ്ഒ റിപ്പോർട്ട്. സെപ്റ്റംബറിൽ ഇത് 12.23 ലക്ഷമായിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ ഇ.എസ്.ഐ.സിയിൽ പുതിയ വരിക്കാരുടെ എണ്ണം 1.49 കോടി ആയിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എൻഎസ്ഒ) പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 2017 സെപ്റ്റംബർ മുതൽ 2019 ഒക്ടോബർ വരെയുള്ള കാലയളവിൽ ഏകദേശം 3.22 കോടി പുതിയ വരിക്കാർ ഇഎസ്ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇ.എസ്.ഐ.സി, റിട്ടയർമെന്‍റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ പേ റോൾ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എൻ‌എസ്‌ഒ റിപ്പോർട്ട്. 2018 ഏപ്രിൽ മുതൽ ഈ മൂന്ന് ബോഡികളുടെ ശമ്പള ഡാറ്റ അല്ലെങ്കിൽ പുതിയ സബ്‌സ്‌ക്രൈബർമാരുടെ ഡാറ്റ എൻ‌എസ്‌ഒ പുറത്തിറക്കുന്നു. സെപ്റ്റംബർ 2017 മുതൽ മാർച്ച് 2018 വരെയുള്ള കാലയളവിൽ ഇ.എസ്.ഐ.സിയിലെ പുതിയ എൻറോൾമെന്‍റുകൾ 83.35 ലക്ഷമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) 7.39 ലക്ഷം പുതിയ എൻറോൾമെന്‍റുകൾ ഈ വർഷം ഒക്ടോബറിൽ രേഖപ്പെടുത്തി, സെപ്റ്റംബറിൽ ഇത് 9.48 ലക്ഷമായിരുന്നു. 2018-19 ൽ, ഇപിഎഫ്ഒ നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതികളിൽ 61.12 ലക്ഷം പുതിയ വരിക്കാർ ചേർന്നു. അതുപോലെ, 2017 സെപ്റ്റംബർ മുതൽ 2018 മാർച്ച് വരെ പുതിയ എൻ‌റോൾ‌മെന്‍റുകൾ‌ 15.52 ലക്ഷമായിരുന്നു.

ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2017 സെപ്റ്റംബർ മുതൽ 2019 ഒക്ടോബർ വരെ ഏകദേശം 2.93 കോടി പുതിയ വരിക്കാർ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിൽ ചേർന്നു. വരിക്കാരുടെ എണ്ണം വിവിധ സ്രോതസ്സുകളിൽ നിന്നുള്ളതായതിനാൽ ഒരേ വിവരം ഒന്നിലധികം തവണ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഔപചാരിക മേഖലയിലെ തൊഴിൽ നിലവാരത്തെക്കുറിച്ച് റിപ്പോർട്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ നൽകുന്നുണ്ടെന്നും എന്നാൽ സമഗ്രമായ തലത്തിൽ തൊഴിൽ അളക്കുന്നതല്ലെന്നും എൻ‌എസ്‌ഒ പറഞ്ഞു.

ABOUT THE AUTHOR

...view details